സിനിമ കാണുകയായിരുന്നു ഇതുവരെ .. കയ്യൊപ്പ് ..
എത്രാമത്തെ തവണയാണ് അത് കാണുന്നത് എന്ന് എനിക്കുതന്നെ നിശ്ചയമില്ല എന്തോ മനസ്സില്‍ അല്പം വിഷമം തോന്നുമ്പോളൊക്കെ ഞാന്‍ ആ സിനിമ എടുത്തു കാണാറുണ്ട് , അതിലെ ബാലചന്ദ്രന്‍ , പദ്മ , ബാബു അങ്ങനെ ഓരോ കഥാപാത്രങ്ങളും എന്‍റെ മുന്‍പില്‍ ഞാന്‍ കാണും , ഞാന്‍ അവരോടു സംസാരിക്കും , ചിലപ്പോള്‍ ഒക്കെ ഞാന്‍ ബാലന്‍ ആകും , എവിടെയോ നിലച്ചുപോയ നന്മയുടെ , സ്നേഹത്തിന്റെ അംശം ഞാന്‍ ബാലനിലൂടെ തിരിച്ചെടുക്കാന്‍ ശ്രമിക്കും .
ആദ്യത്തെ തവണ കണ്ടപ്പോലല്ലാതെ ഞാന്‍ അതിന്റെ ക്ലൈമാക്സ് പിന്നീട് കണ്ടിട്ടില്ല . ബാലനെ മരിച്ചുകാണന്‍ എനിക്കിഷ്ടമല്ല. ബാലന്‍ ജീവിക്കണം , ഫാത്തിമാക്കുവേണ്ടി, ശിവദാസനുവേണ്ടി , പിന്നെ പദ്മക്കുവേണ്ടി ...
രഞ്ജിത്ത് , നിങ്ങള്‍ എന്തിനാ കഥ അങ്ങനെ അവസാനിപ്പിച്ചു ?

No comments:
Post a Comment