Sunday, February 6, 2011

ആഗോള വ്യാപാര കരാര്‍

മധ്യ തിരുവിതാംകൂറില്‍ ഒരിടത്തു ഒരു പാവം നസ്രാണി ജീവിച്ചിരുന്നു ,സ്വന്തമായി ഉണ്ടെന്നു പറയാന്‍ പാരമ്പര്യമായി കിട്ടിയ പത്തിരുപതു റബ്ബര്‍ മരങ്ങളും , ഒരു ഭാര്യയും, മൂന്ന് പെണ്മക്കളും , അഞ്ചു കോഴിയും , മൂന്ന് പൂച്ചയും ഒരു പട്ടിയും മാത്രമായിരുന്നു . റബ്ബര്‍ മരങ്ങള്‍ സ്വയം പരിപാലിച്ചു , അതില്നിനന്നുള്ള വരുമാനം കൊണ്ട് അയാള്‍ കുടുംബം പുലര്‍ത്തിവന്നു.
വൈകുന്നേരങ്ങളില്‍ ഒരു കോപ്പ കള്ളു കുടിക്കുക , കടത്തിണ്ണയില്‍ ഇരുന്നു അല്‍പസ്വല്‍പ്പം രാഷ്ട്രീയം പറയുക , ദിനേശ് ബീഡി വലിക്കുക തുടങ്ങിയ ലളിതമായ ഗ്രാമീണ ടൈം പാസ്സുകളും, മാസത്തില്‍ ഒരിക്കല്‍ ഒരു സിനിമ കാണാനായി അടുത്തുള്ള പൊളിഞ്ഞു വീഴാറായ സിനിമാകൊട്ടകയില്‍ കുടുംബമായി ഔടിംഗ് നു പോകുകുക, പള്ളിയില്‍ എല്ലാ ഞായറാഴ്ചയും പോകുക എന്നിവ ഒക്കെയായി ജീവിതം ലളിതസുഭഗം ആയി പോകുമ്പോളാണ് ഇന്ത്യ ആഗോള വ്യാപാര കരാര്‍ ഒപ്പിട്ടത് .
ചാനലുകളിലെ കൂലങ്കഷമായ ചര്‍ച്ചകള്‍ കേട്ടിട്ടും , കോട്ടും ടൈയും കെട്ടിയ വിദൂഷകന്‍മാര്‍ വലിയ വലിയ കണക്കുകള്‍ നിരത്തിയിട്ടും , കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പന്തം കൊളുത്തി പ്രകടനം നടത്തിയിട്ടും , അയാള്‍ക്ക്‌ കാര്യം ഒന്നും മനസിലായില്ല , പക്ഷേ റബര്‍ ഷീറ്റ് കടയില്‍ കൊണ്ടെ കൊടുത്തപ്പോള്‍ എല്ലാം പകല് പോലെ വ്യക്തമായി , ഇപ്പോള്‍ തന്നെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടിരുന്ന അയാള്‍ , കയില്‍ കിട്ടിയ ചില്ലറയുമായി ബ്ലിങ്കസ്യ എന്ന് പറഞ്ഞപോലെ നിന്നു ...
പട്ടിണി ദാരിദ്ര്യം , ഭാര്യയുടെയും മക്കളുടെയും ആവലാതികള്‍ -
ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി അയാള്‍ കുളി ആഴ്ച്ചയിലോരിക്കലാക്കി .
. തലമുടി അഴുക്കും ദുര്‍ഗന്ധവും നിറഞ്ഞ് കാടുകയറി. പേനുകള്‍ പെറ്റുപെരുകി. അക്കൂട്ടത്തിലെ രണ്ട് പേനുകളായിരുന്നു സണ്ണിക്കുട്ടിയും ഗ്രേസിക്കുട്ടിയും. മനുഷ്യരക്തം കുടിയ്ക്കുന്നതു കൊണ്ടായിരിക്കാം അവര്‍ പ്രേമത്തില്‍ വീണു. വൈകാതെ അവര്‍ ബിഎസ എന്‍ എല്‍ ന്റെ ജോഡി സിം വാങ്ങി , രാവെളുക്കുവോളം സംസാരിച്ചു , സിനിമക്ക് പോയി , പാര്‍കില്‍ പോയി , പബ്ബില്‍ പോയി.
അതിനിടയില്‍ റബ്ബര്‍നു വീണ്ടും വിലയിടിഞ്ഞു , നസ്രാണി കുളി മാസതിലോരിക്കലാക്കി ,തലയിലെ മാലിന്യം പേനുകള്‍ക്കുപോലും സഹിക്കാനാവാത്ത വിധം വര്‍ധിച്ചുകൊണ്ടിരുന്നു.
സണ്ണിക്കുട്ടി കല്യാണത്തെ പറ്റി പലതവണ പറഞ്ഞിട്ടും ,ഗ്രേസിക്കുട്ടി ഒഴിഞ്ഞുമാറി, ഒരു തരം പിണറായി വിജയന്‍ സ്റ്റൈല്‍
, ഇ മാലിന്യം പേറുന്ന തലയില്‍ എങ്ങനെ നമ്മുടെ കുഞ്ഞുങ്ങള്‍ ജീവിക്കും അതുകൊണ്ട് 'വേറെ ഏതെങ്കിലും തലയില്‍ ചെന്നിട്ടവാം കല്യാണം' എന്ന് ഒടുവില്‍ അവള്‍ നയം വ്യക്തമാക്കി .
'ഞാന്‍ പോയി സുരക്ഷിതമായ വല്ല തലയും കണ്ടുപിടിച്ചിട്ട് വരാം' സണ്ണിക്കുട്ടി പറഞ്ഞു. അങ്ങനെ ഒരു ദിവസം ഗ്രേസിക്കുട്ടി നിറകണ്ണീരുമായി നില്‍ക്കെ സണ്ണിക്കുട്ടി യാത്രയായി. അരിച്ചരിച്ച് മുടിഇഴാകല്ക്കിടയിലൂടെ അവനങ്ങനെ പോയി ,
ബ്ലേഡ് വാങ്ങാന്‍ പണം ഇല്ലഞ്ഞതുകൊണ്ട് , നസ്രാണിയുടെ താടി വളര്‍ന്നിരുന്നു ,
നസ്രാണിയുടെ വലതു കൃതാവിലൂടെ സണ്ണിക്കുട്ടി താഴേയ്ക്ക്, താടിയിലേയ്ക്കിറങ്ങി. പേനുകള്‍ക്കുണ്ടോ ഭൂമിശാസ്ത്രമറിയുന്നു! അങ്ങനെ അവന്‍ താടിയുടെ ഒത്തനടുവില്‍, ചുണ്ടിന് താഴെയുള്ള പോയന്റിലെത്തിയപ്പോള്‍! പോയന്റിലെത്തിയപ്പോള്‍..
അപ്പോളാണ് റബര്‍ നു വില വാണം പോലെ കൂടിയത് , നസ്രാണി വീണ്ടും കുളിക്കാന്‍ തുടങി , താടി വെട്ടിയോതുക്കിയപ്പോള്‍ ,ബാര്‍ബര്‍ പറഞ്ഞു ഇപ്പോള്‍ ഫാഷന്‍ ബുള്‍ഗാന്‍ ആണ് എന്ന് ,പെട്ടെന്നു തന്നെ അയാള്‍ രണ്ട് കൃതാവിനും താഴെ ഏതാണ്ട് രണ്ടര ഇഞ്ച് വീതം രോമം വടിച്ചു കളഞ്ഞു. സണ്ണിക്കുട്ടിയോ? പാവം - അവന്‍ ബുള്‍ഗാന്‍ താടിയും മീശയും ഉള്‍പ്പെടുന്ന വൃത്തദ്വീപില്‍ തടവുകാരനായി.
ഏകാന്തത, വ്യര്‍ത്ഥത, അസംബന്ധം എന്നിവയുടെ സ്മാരകങ്ങളായി ആ കമിതാക്കള്‍ കുറേകാലം കൂടി അങ്ങനെ ജീവിച്ചു. ഗ്രസികുട്ടി വേറെ കല്യാണം കഴിച്ചു , സണ്ണിക്കുട്ടി റബര്‍ ന്റെ വില വീണ്ടും കുറയാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് കാലം കഴിച്ചു ....

4 comments:

Ajith George said...

Hello Mr. Sunnykutty ............:)

Timmy said...

is this based on a true story??

Saji Sahadevan - Its a small world! said...

super machaaa!!

Unknown said...

Nannayitundu keto chetta...