Sunday, March 27, 2011

അസ്തമയം

"ഹേയ് എന്താ ഇ കാണിക്കുന്നേ , എനിക്ക് ഇക്കിളിയാകുന്നു"
"എന്തുപറ്റി " സണ്ണി അവളുടെ ഇളം ചൂടാര്‍ന്ന വയറിലേക്ക് ഒന്ന് കൂടെ മുഖം ചേര്‍ത്ത് വെച്ചുകൊണ്ട് ചോദിച്ചു ,
എനിക്ക് ഇക്കിളിയാകുന്നു , ഇതിനാണോ എന്നെ നിര്‍ബന്ധിച്ചു സാരി ഉടുപ്പിച്ചത് , ഇ പണ്ടാരം താങ്ങിക്കൊണ്ടു നടക്കണേ എന്തൊരു കഷ്ട്ടപ്പാടാണ് "
കന്യാകുമാരിയുടെ മറുപുറത്തെവിടെക്കോ സൂര്യന്‍ മറയുന്നത് നോക്കി ,കുറച്ചു മണല്‍ വാരി സണ്ണിയുടെ കാലിലേക്ക് ഇട്ടുകൊണ്ട്‌ അവള്‍ പറഞ്ഞു ..
"അതെ , നിനക്കറിയില്ലേ വയര്‍ എന്നും എനിക്ക് ഒരു ദൌര്‍ബല്യം ആണ് , നീയടക്കമുള്ള എല്ലാ സ്ത്രീകളുടെയും വയറിനെ ഞാന്‍ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു , ഇതുപോലെ ഒരു കുഞ്ഞു വയറിനുള്ളില്‍ പത്തു മാസം ഞാന്‍ ഒളിവില്‍ കഴിഞ്ഞത് കൊണ്ടാവാം " അസ്തമയ സൂര്യന്റെ വെളിച്ചത്തില്‍ തട്ടി തിളങ്ങുന്ന അവളുടെ വെളുത്ത വയറിലെ സ്വര്‍ണ രോമങ്ങളെ നോക്കി ആസ്വദിച്ചുകൊണ്ട്‌ കൊണ്ട് അവന്‍ പിറുപിറുത്തു ..
"നിനക്ക് വട്ടാണ്"
ശരിയാണ് അവള്‍ സാരി ഉടുത്തു ആദ്യമായി ആണ് താന്‍ കാണുന്നത് , അതും താന്‍ വാശിപിടിച്ചത്‌കൊണ്ട് മാത്രം .
"വട്ടല്ല നിനക്കറിയാഞ്ഞിട്ടാണ് ഓരോ വയറുകളും എന്നെ എത്ര മാത്രം മോഹിപ്പിചിട്ടുന്ടെന്നോ - നിനക്കറിയുമോ സ്ത്രീയുടെ വയര്‍ ഒരു അഡ്വര്‍ടൈസ്മെന്റുആണ്, ഒരു വീടിന്റെ പ്രധാന വാതില്‍ , ആ വീടിന്റെ സൌന്ദര്യത്തെ എത്രമാത്രം വിളിച്ചരിയിക്കുന്നുവോ അതുപോലെ , നിന്റെ ഇ മനോഹരമായ വയറില്‍ മുഖം ചേര്‍ത്ത് കിടക്കുമ്പോള്‍ ഞാന്‍ എന്‍റെ അമ്മയെ ആണ് ഓര്‍ക്കുന്നത്, ഒരു നല്ല പ്രായം വരെ ആ വയറില്‍ മുഖം ചേര്‍ത്തായിരുന്നു ഞാന്‍ ഉറങ്ങിയിരുന്നത്"
"നിന്റെ ഇ മറുകാണ് വയറിനെ മനോഹരമാക്കുന്നത്" അവളുടെ വയറിന്റെ വലതു വശത്തുള്ള മറുകില്‍ മൂക്ക് ഉരസിക്കൊണ്ട് സണ്ണി പറഞ്ഞു "
"നിന്റെ ഒരു വയര്‍ മാഹാത്മ്യം , നീ എന്നെ പ്രണയിക്കുവാന്‍ തുടങ്ങിയോ"
ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി സണ്ണിയുടെ മറുപടി മറ്റൊരു ചോദ്യമായിരുന്നു
"നീ ശിവനെ ഇപോളും സ്നേഹിക്കുന്നില്ലേ ?"

ശിവനെ കുറിച്ച് ആദ്യമൊക്കെ അവള്‍ പറഞ്ഞപോള്‍ താന്‍ അത് അവഗണിച്ചിരുന്നു , താനുമായുള്ള സൌഹൃദം ഒരുക്കലും മറ്റൊരു തലത്തിലേക്ക് ഒരിക്കലും കൊണ്ടുപോകാതിരിക്കാന്‍ ഉള്ള ഒരു കാരണം മാത്രമായേ അന്ന് തോന്നിയിരുന്നുള്ളൂ - പക്ഷേ ഇപ്പോളത്തെ തന്റെ ചോദ്യം ഒട്ടും ആവശ്യമില്ലതതാണ് , ആ ബന്ധത്തിന്റെ ആഴം അവളുടെ അവളുടെ വാക്കുകളില്‍ കൂടേ തന്നെ താന്‍ കേട്ടതാണ് ,ആദ്യ പ്രണയത്തിന്റെ നഷ്ട സ്വപ്നങ്ങള്‍ ഇന്നും മനസ്സില്‍ തേങ്ങിക്കൊണ്ടിരിക്കുന്നു, നാല് വര്‍ഷങ്ങള്‍ക്കു ശേഷവും .
അവര്‍ തമ്മില്‍ പ്രണയമായിരുന്നു, ശിവന്‍ അത് മുന്‍പോട്ടു കൊണ്ടുപോകാന്‍ താല്പര്യം കാണിച്ചില്ല,അവളുടെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍ "He cant love me , he can love and marry only some one he can respect , who can impress him , I am not , I am not the one for him " ശിവന്‍ ഒരിക്കലും തന്റെ ജീവിതത്തിലേക്ക് വരില്ല എന്നറിഞ്ഞു കൊണ്ട് തന്നെ അവള്‍ അവനെ സ്നേഹിക്കുന്നു, ,"ഈ സ്നേഹം എന്‍റെ സ്വകാര്യ അവകാശമാണ് , അത് പാടില്ല എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ലല്ലോ" , "ഞാന്‍ മറ്റൊരാളെ വിവാഹം കഴിക്കും അയാളെ സ്നേഹിക്കും , അയാളുടെ മക്കളെ പ്രസവിക്കും, എന്നാലും" . ഫോണിലൂടെയാനെകിലും അവളുടെ ശബ്ദത്തിന്റെ ഇടര്‍ച്ച തന്‍ കേട്ടതാണ് . ഇപോളും അവളും ശിവനും നല്ല സുഹൃത്തുക്കളാണ് , ഒരു പക്ഷേ അവള്‍ക്കു മാത്രമേ അങ്ങനെ ഒരു സൌഹൃദം സൂക്ഷിക്കാന്‍ കഴിയു ...

ഒരു പക്ഷേ അന്ന് മുതലാണ് അവളിലെ സ്ത്രീയെ ഞാന്‍ ബഹുമാനിക്കാന്‍ തുടങ്ങിയത് എന്ന് തോന്നുന്നു ..

തന്റെ കവിളിലേക്കു എന്തോ വീണു നനഞ്ഞപ്പോള്‍ ആണ് സണ്ണി ചിന്തയില്‍ നിന്നുണര്‍ന്നത്‌ ...കടല്‍ തിരകളിലേക്ക് നിശബ്ദമായി നോക്കിയിരിക്കുന്ന അവളുടെ കണ്ണുകള്‍ ഈറനായിരിക്കുന്നു..അങ്ങനെ ചോദിക്കെണ്ടായിരുന്നു- എല്ലാം അറിഞ്ഞു കൊണ്ട് .

അസ്തമയ സൂര്യനെ നോക്കി ആഴാക്കടലിന്റെ ആര്‍ത്തലച്ചുള്ള കരച്ചില്‍ കേട്ടുകൊണ്ട് , ഓര്‍മകളുടെ ആഴങ്ങളിലേക്ക് ഒരു കൊതുമ്പു വള്ളത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യിന്നതിന്റെ സുഖം ആസ്വദിക്കുകയായിരുന്നു അവരിരുവരും , ഒടുവില്‍ സണ്ണി തന്നെ അത് ബ്രേക്ക്‌ ചെയ്തു ..

"നിന്നോടുള്ള പ്രണയം എനിക്ക് വിലക്കപ്പെട്ട കനിയാകുന്നു, പക്ഷേ നിന്റെ ഇ വയറിനെ ഞാന്‍ പ്രണയിക്കുന്നു , അതിനു മറ്റൊരു അവകാശി വരും വരെയെങ്കിലും-അത് എന്‍റെ സ്വകാര്യമായ അവകാശമാണ് "

അവള്‍ അവന്റെ തലയില്‍ ഒരു ഇടി കൊടുത്തു കൊണ്ട് പറഞ്ഞു "എന്നാല്‍ നീ അത് മാത്രം മുറിചെടുത്തോളു "

"അസ്തമയം കഴിഞ്ഞു , നമുക്ക് നടന്നാലോ "
"ഉം" വെറുതെ ഒന്ന് മൂളിക്കൊണ്ട് അവളും എഴുനേറ്റു ..വയലറ്റ് കരയുള്ള ആ സെറ്റ് സാരിയും , ച്നന്തന കുറിയും അവളെ കൂടുതല്‍ സുന്തരിയാക്കിയിരിക്കുന്നു

തിരികെ നടക്കുമ്പോള്‍ സണ്ണി അവളുടെ അരക്കെട്ടില്‍ ചുറ്റി തന്റെ അടുക്കലേക്കു ചേര്‍ത്ത് പിടിച്ചു നടന്നു ..

"വേഗം നടക്കു " അവളുടെ കാതില്‍ മന്തിച്ചു





1 comment:

Ampily said...

spelling mistakes...
kollam continue cheyu...