Thursday, December 29, 2011

അച്ഛാ ബഹുത് അച്ഛാ


കഴിഞ്ഞ തലമുറയിലെ അച്ഛന്മാര്‍ പലരും സ്നേഹം പ്രകടിപ്പിക്കുന്നതില്‍ വിമുഖരായിരുന്നു. ചിലരുടെ കയ്യില്‍ ഇല്ലാഞ്ഞിട്ട് (അവര്‍ക്ക് ഇമോഷണല്‍ ഇന്റലിജന്‍സ് ഇല്ലായിരുന്നെന്ന് സായിപ്പിന്റെ ഭാഷയില്‍ പറയാം). ബാക്കിയുള്ളവരില്‍ ഭൂരിപക്ഷം പേരും സ്നേഹം പുറത്തുകാട്ടാതെ റഫ് ആന്‍ഡ് ടഫ്ഫായി അഭിനയിച്ചു. അങ്ങനെയൊക്കെയായിരുന്നു നാട്ടുനടപ്പ്. വിശേഷിച്ചും ആണ്മക്കളോട് ചില അച്ഛന്മാര്‍ ശത്രുത തന്നെ വെച്ചു പുലര്‍ത്തി എന്ന് വേണമെങ്കിലും പറയാം . 
                                                                               പത്താം ക്ലാസ്സ്‌ പരൂക്ഷ എഴുതി നിക്കുന്ന സമയം ; മധ്യവേനല്‍ ഉച്ചില്‍ അടിച്ചു നില്‍ക്കുന്ന ഒരു ദിവസം ഉച്ചക്ക് കൃത്യം രണ്ടു മണി ആയപോ ഞാന്‍ എന്‍റെ പുരയിടത്തിന്റെ മൂലയില്‍ ഉള്ള ഒരു കിണറ്റില്‍ കാല്‍ വഴുതി വീണു ; വീണു എന്ന് പറഞ്ഞാല്‍ എങ്ങനെ വീണു എന്നോന്നോനും ചോദിക്കരുത്  ; അതിനു മുന്‍പോ അതിനു ശേഷമോ തലകറക്കം എന്ന വിശ്വപ്രസിദ്ധമായ രോഗം എനിക്കുണ്ടായിട്ടില്ല , അതുകൊണ്ട് തന്നെ തല കറങ്ങിയതാണോ എന്ന് ഇന്നും എനിക്കറിയില്ല , വീണു അത്ര തന്നെ, അതും നല്ല ഡിസെന്റ്‌  ആയി കിണറിന്റെ നടുക്കുതന്നെ വീണു , നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരു ശല്യമായി കുറേക്കാലം കൂടേ ജീവിക്കാന്‍ വിധി ഉള്ളത് കൊണ്ട് തട്ടി പോയില്ല .
                                                                വീണ ഉടനെ തന്നെ അമ്മക്ക് സിഗ്നല്‍ കിട്ടി , ഉടന്‍ തന്നെ കയര്‍ , ഗോവണി ,കോട്ട ,വട്ടി,വടി വെട്ടുകത്തി , എനിങ്ങനെ മാരകായുധങ്ങളുംമായി വീട്ടില്‍ ഉള്ളവരെല്ലാം ഓടി കൂടി രക്ഷാപ്രവര്‍ത്തനം ആരഭിച്ചു ; അപ്പന്‍ തന്നെ കിണറ്റിനുള്ളിലേക്ക്  ഇറങ്ങിവന്നു. എന്നെ പ്രാഥമിക പരിശോധന നടത്തി കുഴാപ്പം ഒന്നും വന്നിട്ടില്ല എന്ന് ഉറപ്പുവരുത്തി മുകളിലേക്ക് മെസ്സേജ് അയച്ചു,  കൂടേ ഒരു കയര്‍ താഴെക്കിടാനും പറഞ്ഞു ; ഉടന്‍ തന്നെ കയര്‍ വന്നു ,  അപ്പന്‍ താഴെ വെള്ളത്തില്‍ വീണു കിടന്ന തൊട്ടി അതില്‍ കെട്ടി അതോടൊപ്പം വീണ കപ്പി അതിനുള്ളില്‍  വെച്ച് , കൂടേ കിണറ്റിലെ കുറച്ചു കാടും പറിച്ചു അതില്‍ വെച്ച് (എന്തായാലും കഷ്ടപ്പെട്ടു ഇറങ്ങിയതല്ലേ  ) മുകളിലേക്ക് വലിച്ചുകൊള്ളന്‍  ഓര്‍ഡര്‍ കൊടുത്തു .
                                                          കിണറ്റില്‍ വീണവന്റെ തലയില്‍ തോട്ടിവീണപോലെ   എന്ന പഴാന്ചോല്ലിനെ അന്വര്‍ത്ഥം ആക്കുവാന്‍ എന്നോണം ; മുളകിലേക്ക് പോയിക്കോണ്ടിരുന്ന തോട്ടി ഏതാണ്ട് മുകള്‍ഭാഗത്ത്‌ എത്തിയപോള്‍ , കയറുമായി ഉള്ള ബന്ധം വിടുകയും ഇരുമ്പ് തോട്ടിയും അതിനുള്ളിലെ കപ്പിയും കൂടേ ദാ കിടക്കുന്നു എന്‍റെ തലയില്‍ !!! ; എന്നിട്ടും ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ ഇരുന്ന എന്നോട് അപ്പന്‍ ഗോവണി വഴി മുകളിലീക്ക് തനിയെ കയറാമോന്നു ചോദിച്ചു .                                      വീണ്ടും ഒരിക്കല്‍ കൂടേ തോട്ടി തലയില്‍ വീഴിക്കാന്‍ താല്പര്യം ഇല്ലതകൊണ്ട് ഞാന്‍ ശരി എന്ന് പറഞ്ഞു കയറാന്‍ തുടങ്ങി , പുറകെ അകമ്പടി ആയി അപ്പനും .
                                                                   മുകളില്‍ ചെന്ന് കയറി ഏതാനും നിമിഷങ്ങള്‍ക്കകം ഞാന്‍ ബോധാരഹിതനായത്രേ (പറഞ്ഞു കേട്ടുള്ള അറിവാണ്  ), ഞാന്‍ കണ്ണ് തുറക്കുബോ എന്നതായാലും കങ്ങഴ ആശുപത്രിയുടെ വരാന്തയില്‍ ഒരു സ്ട്രെച്ചറില്‍ കിടക്കുകയാന്നു ; തലക്കുള്ളില്‍ വല്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും , ഇവിടെങ്ങും നിക്കില്ല മെഡിക്കല്‍ കോളേജില്‍ തന്നെ പോണ്ടുപോകേണം എന്നും ഒക്കെ ആരൊക്കെയോ പറയുന്നത്  ഞാന്‍ കേട്ടു .
എന്ത് കുഴാപ്പം? , വീണതും , തോട്ടി തലയില്‍ വീണതും , കിണറ്റില്‍ നിന്നും കയറിയതും ഒക്കെ മണി മണി പോലെ ഞാന്‍ ഓര്‍ക്കുന്നു . പിന്നെ എന്ത് കുഴാപ്പം??
                                     എന്തായാലും അവിടുന്ന് നിലവിളി ശബ്ദം ഒക്കെ ഉള്ള വണ്ടിയില്‍ നേരെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി ,പിന്നെ വിദഗ്ദമായ സ്കാന്നിംഗ് നടത്തി വേറെ കുഴപ്പം  ഒന്നും ഇല്ല എന്ന് ഉറപ്പുവരുതിയെങ്കിലും , കുറച്ചു ദിവസം കഴിഞ്ഞ് പോയാല്‍ മതി എന്ന ഡോക്ടറുടെ നിര്‍ദേശം മാനിച്ച് അവിടെ കിടക്കേണ്ടി വന്നു , കേരളത്തിലെ മെഡിക്കല്‍ കോളേജ് ഇല്‍ ഒരു കട്ടില്‍ കിട്ടുക എന്നത് എം ബി ബി എസ് നു ഒരു സീറ്റ്‌ കിട്ടുന്നതിനേക്കാള്‍  ബുദ്ധിമുട്ടാണ് എന്ന് എനിക്ക് അന്നാണ് മനസിലായത് 
അങ്ങനെ അപ്പന്റെ സംരക്ഷണയില്‍ മൂന്ന് നേരം ഫുഡ്‌ ഒക്കെ അടിച്ചു അങ്ങനെ സുഗമായി മെഡിക്കല്‍ കോളേജ് ഇല്‍ കഴിയുകയാണ് , രാവിലെ എന്നും ദോശ , ഉച്ചക്ക് ഉണ് , പിന്നെ വൈക്ട്ടു കാപ്പി ,പഴംപൊരി രാത്രി വീണ്ടും ഉണ് അല്ലേല്‍ ചപ്പാത്തി. വൈകിട്ടത്തെ ഉണ് വാങ്ങാന്‍ പോകുമ്പോ അപ്പന്‍ രണ്ടു സ്മാളും കൂടേ അടിച്ചു വന്നു എന്‍റെ അടുത്തുള്ള ബെഞ്ചില്‍ കിടന്നു ഉറങ്ങും  .എന്ന്നിട്ടും രണ്ടു ദിവസം ആയ്പോ എനിക്ക് മടുത്തു , ഈ പഴംപോരിക്ക് പകരം വല്ല ഓറഞ്ച് ഓ മുന്തിരിയോ വാങ്ങിക്കുടെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു  , ചോദിച്ചാല്‍ ചിലപോ ഉള്ളതും കൂടേ ഇല്ലാണ്ടാവും എന്നറിയാവുന്നതു കൊണ്ട് കഴിവതും മിണ്ടാതെ ഇരുന്നു . അപ്പന്റെ റഫ് ആന്‍ഡ്‌ ടഫ് സ്വഭാവം കാരണം , ഉണ് വേണോ  , കാപ്പി വേണോ തുടങ്ങിയ ഔപചാരിക സംഭാഷണങ്ങള്‍ കാര്യങ്ങള്‍ അല്ലാതെ വല്യ കുശലപ്രശ്നങ്ങള്‍ ഒന്നും തന്നെ ഞങള്‍ തമ്മില്‍ ഇല്ല ...(ഇപോളും ഇല്ല )
                        എന്നാല്‍ ഈ സമയം കൊണ്ട്  എന്‍റെ കിണറ്റില്‍ വീഴ്ച നാട്ടില്‍ ഒരു സംഭവം തന്നെ ആയി കഴിഞ്ഞിരുന്നു . കല്യാണം ഉറപ്പിച്ച പെണ്‍കുട്ടി ഒരു സുപ്രഭാതത്തില്‍ ഒളിചോടിപോയാല്‍ എന്നപോലെ ,എസ് എസ് എല്‍ സി പരീക്ഷ എഴുതി നിക്കുന്ന ഞാന്‍ കിണറ്റില്‍ വീണതിനെ പറ്റി പല അഭ്യുഹങ്ങള്‍ പൊട്ടിമുളച്ചു . അതില്‍ ഏറ്റവും വിശ്വസിനിയമായത് പരാജയഭീതി മൂലം ഞാന്‍ ചാടി ചാകാന്‍ ശ്രമിച്ചു  എന്നതായിരുന്നു . വിവരങ്ങള്‍ അറിഞ്ഞു പലരും ആശുപത്രിയില്‍  എത്താനും  തുടങ്ങി . എന്നെ സംബന്ധിച്ച് അത് ഒരു വല്യ ഗുണമുള്ള കാര്യം ആരുന്നു , കാരണം വരുന്നവരൊക്കെ കഴിക്കാന്‍ എന്തെങ്കിലും ഒക്കെ കൊണ്ടുവരുമായിരുന്നു - ഓറഞ്ച് , മുന്തിരി , ചിപ്സ് അങ്ങനെ പലതും .അതോടൊപ്പം നാട്ടില്‍ പറക്കുന്ന അഭ്യുഹങ്ങളും . 
ഒരു ദിവസം രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് ആരോ കൊണ്ട് വെച്ച ഓറഞ്ച് അല്ലികള്‍ ഒന്നൊന്നായി വായില്‍ ഇട്ടു നുണഞ്ഞു കൊണ്ടിരിക്കുമ്പോ പതിവില്ലാതെ അപ്പന്‍ അടുത്ത ബെഞ്ച്‌ ഇല്‍ കിടന്നു ഒരു വിളി - "എടാ മോനെ"
, കോഴി തലപൊക്കി നോക്കുന്നപോലെ കഴിക്കുന്ന ഓറഞ്ച്ല്‍ നിന്നും ശ്രദ്ധ മാറ്റാതെ ഞാന്‍ കിടന്ന കിടപ്പില്‍ ഒന്ന് തല ചെരിച്ചു നോക്കി - അപ്പനെന്നാ ഭയകര സ്നേഹം എന്ന് മനസ്സില്‍ ചോദിച്ചു - എന്നിട്ട് ഒന്ന് മൂളികൊണ്ട് വീണ്ടും അടുത്ത അല്ലി വായിലേക്കിട്ടു നിണഞ്ഞു .
 "നീ ശരിക്കും പേടികൊണ്ടു ചാടിയത്‌ വല്ലോം ആണോടാ - " 
ഇത്തവണ ഞാന്‍ ഞെട്ടി , ഓറഞ്ചു  നുണയുന്നത് ഞാന്‍ അറിയാതെ തന്നെ ഒരു നിമിഷത്തേക്ക് നിര്‍ത്തി അപ്പന്‍ കിടക്കുന്നിടത്തെക്ക് നോക്കി .അപ്പന്‍ എന്നെ നോക്കുന്നില്ല, വെറുതെ മുകളിലെ ഫാനിലെക്കും നോക്കി കിടക്കുകയാണ് എന്നിട്ട് തുടര്‍ന്നു.. 
"അതൊന്നും വേണ്ട കേട്ടോടാ , പരീക്ഷ നമ്മക്ക് അടുത്ത പ്രാവിശ്യം വേണമെങ്കിലും എഴുതാം ...."
ഒന്നും മിണ്ടിയില്ല , ഒരുനിമിഷം അപ്പനെ നോക്കിയിട്ട്  വീണ്ടും ഞാന്‍ തിരിഞ്ഞു കിടന്നു -
ഓറഞ്ചിന്റെ അടുത്ത അല്ലി വായില്‍ ഇട്ടു നുണഞ്ഞു , എന്തോ ഒരല്‍പം മധുരകൂടുതല്‍ ഉള്ളത് പോലെ .....






2 comments:

Midhun said...

Super... Nee 10 am class muthalle vellamadichu kuzhil pokunnathu pathiivakkiyathannoo??

jOllsOn said...
This comment has been removed by the author.