രണ്ടു മുരളിമാരാല് ശ്രദ്ധേയമായ ഒരു വാരം ആണെല്ലോ കടന്നു പോയത് , ഒരു മുരളിയുടെ തിരിച്ചുവരവിന്റെ വേണുഗാനം നാം കേട്ടു ,അതുപോലെ തന്നെ മറ്റൊരുമുരളിക്ക് ആദരാന്ജലിയുടെ ആചാര വെടിമുഴക്കി മലയാളത്തിന്റെ യാത്രയയപ്പും കണ്ടു . രണ്ടുപേര്‍ക്കും അര്‍ഹമായ ഒരു സ്ഥാനം മനസ്സില്‍ ഉണ്ടായിരുന്നു .
നടനവൈഭവത്തിന്റെ മായാജാലങ്ങള്‍ വെള്ളിത്തിരയില്‍ അനശ്വരമാക്കിയ പ്രിയ നടന് , സൌഹൃദങ്ങളിലെ ഊഷ്മളത നമ്മിലേക്ക് പകര്ന്നുനല്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ ഇന്നും മനസ്സില്‍ നിറഞ്ഞുനില്ക്കുന്നു . നെട്ടുരാനും ഡി കെ ആന്റണി യും , അമരത്തിലെ അച്ചുവും കൊച്ചുരാമനും , ചമ്പക്കുളം തച്ചനിലെ ആശാരിയും ചെത്ത്കാരനും . അങ്ങനെ എത്ര കഥാപാത്രങ്ങള്‍ , മദ്യവും പാട്ടും രാത്രിയും കൂടിയുള്ള ഒരു ത്രികോണ അവിഹിത കൂടുകെട്ടുകള്‍ ഞങ്ങളുടെ സദസ്സിലക്ക് കൊണ്ടുവന്നതില്‍ ഇ സിനിമയിലെ രംഗങ്ങള്‍ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് , മുരളീ , നെട്ടുരാനും , ഡി കെ യും , ഒക്കെ ജീവിക്കും ഞങ്ങളിലൂടെ..
ഇനി കഥ കേരളത്തിന്റെ തലസ്ഥാന നഗരിയിലേക്ക് , വിദ്യാഭ്യാസം കഴിഞ്ഞ് ചെറിയ ചെറിയ തട്ടുപൊളിപ്പന്‍ ജോലികളുമായി നടക്കുന്ന കാലം , പാലയില്‍ ഒരു കോളേജില്‍ ഒരു ഒരു മൂന്ന് മാസത്തെ അധ്യാപനവും കഴിഞ്ഞ് ഇനി എന്ത് ചെയ്യും എന്നാലോചിച്ചു തിരുവനന്തപുരത്ത് "നെട്ടുരാന്റെ " മുറിയില്‍ ഇത്തിള്‍കണ്ണിയായി കൂടുന്ന സമയം . അവന് ടെക്നോ പാര്‍ക്ക് ഇല് പണിയെടുക്കുന്നു അതുകൊണ്ട് ദാരിദ്ര്യം അറിയുനില്ല എന്ന് മാത്രം . സ്വന്തമായി ഉണ്ടെന്നു പറയാന്‍ അവസാന മാസത്തെ കോളേജ് ഇലെ ശമ്പളം മുഴുവന്‍ കൊടുത്തു വാങ്ങിയ നോക്കിയ ഫോണ്‍ മാത്രം .അപ്പനോട് കാശു ചോദിക്കാന്‍ പറ്റില്ല , പുറം കാലു കൊണ്ട് തോഴിച്ചുകളയും, ഓള്‍ഡ് മാന്‍ :)
അങ്ങനെ ഒരു ഞായരാഴ്ച്ച്ചയുടെ സുപ്രഭാതത്തില്‍ ഒരു ഇന്റര്‍വ്യൂ ഒത്തുകിട്ടി , ഉള്ള കള്ളത്തരങ്ങള്‍ എല്ലാം ഒരു കടലാസില്‍ ആക്കി രേസുമേ എന്ന് പേരും ഇട്ടു കക്ഷത്തില്‍ വെച്ച് ഞങള്‍ രണ്ടുപേരും ഇറങ്ങി . എന്റെ സമയത്തിന് തൊട്ടുമുന്‍പ് അവനും അതേ സ്ഥലത്ത് ഇന്റര്‍വ്യൂ ശരിയാക്കി , അത് ഒരു ചെറിയ തരികിടയാണ് , അവന് കയറി ഇറങിയാല് ചോദിച്ച ചോദ്യങ്ങള്‍ എല്ലാം എനിക്ക് പറഞ്ഞ് തരും , പിന്നെ അത് വെച്ച് ഞാന്‍ രക്ഷപെടണം . എവിടുന്ന്, അവന്മാര്, എന്നോട് അതിന്റെ ഏഴു അയല്തുകൂടെ പോകുന്ന ചോദ്യങ്ങള്‍ ഒന്നും ചോദിച്ചില്ല . അങ്ങനെ അതും സ്വാഹ .
സമയം ഉച്ച കഴിച്ചു ,വെശന്ന് വയറു തിതെ പാടിതുടങ്ങി , അതിലേറെ പണി കിട്ടാഞ്ഞതിന്റെ വിഷമവും , എന്റെ ദയനീയമായ നോട്ടം കണ്ടപ്പോ നെട്ടുരാന്‍ കാര്യം മനസിലായി , രണ്ടുംകൂടെ ഒരുമിച്ചു മാറേണം എങ്കില്‍ സ്ഥലം ഒന്നേയുള്ളൂ . നേരെ പ്രിന്‍സ് ബാറിലേക്ക് ,അരണ്ട വെളിച്ചത്തില്‍ ദുഖിതരായ മറ്റുള്ളവര്‍ക്കൊപ്പം അവരുടെ സങ്കടങ്ങളും പങ്കുവെച്ചു ഞങള്‍ മ്യുസിയത്തില്‍ എത്തി , അവിടെ അങ്ങനെ മലര്‍ന്നു കിടന്നു ആകാശത്തേക്ക് നോക്കി കിടന്നപോള്‍ എന്റെ വിഷമം സത്യത്തില്‍ കൂടി , ഒന്നുകൂടെ ദുഖിക്കാന്‍ പണം ഇല്ലതകൊണ്ട് , എല്ലാം കടിച്ചമര്‍ത്തി ഞാന്‍ കിടക്കുമ്പോള്‍ അവന്റെ ഫോണ്‍ ശബ്ദിച്ചു
, "അമ്മുട്ടാ " എന്ന സംബോധന കെട്ടപോള്‍ തന്നെ ആളെ എനിക്ക് മനസിലായി , നോക്കിയപോ ഒരുവശതേക്ക് ചരിഞ്ഞിരുന്നു അവന് സൊള്ളുകയാണ് . ലോകത്തുള്ള എല്ലാ കാമുകിമാരും മുടിഞ്ഞുപോകനെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ കണ്ണടച്ച് കിടന്നു . എല്ലാം സഹിക്കാം ആ വിളിയുന്ടെല്ലോ , അത് കേക്കുമ്പോ എന്റെ പെരുവിരലില്‍ നിന്നു അരിച്ചു കയറും .ഇല്ലാത്തവന് ഉള്ളവനോടുള്ള അസൂയ . എന്ത് ചെയ്യാം , പെണ്ണ് പോയിട്ട് ഒരു പെന്‍സില്‍ നെ പറ്റി ചിന്തിക്കാന്‍ പറ്റിയ അവസ്ഥ അല്ല എന്റേത് .
റോഡില്‍ ഭയങ്കര ബഹളങ്ങള്‍ നടക്കുന്നത് അപ്പോളാണ് ഞങള്‍ ശ്രദ്ധിച്ചത് , ഉജാലയുടെ പരസ്യം പോലെ മുഴുവന്‍ ഖദര്‍ ധാരികള്‍ , ഉച്ചഭാഷിണികള്‍ കെട്ടപോള്‍ ആണ് കാര്യം മനസിലായത് , കരുണാകരന് മുരളിക്കുവേണ്ടി പുതിയ പാര്‍ട്ടി ഉണ്ടാക്കി , ഡി ഐ സി , അതിന്റെ റാലി ആണ്, മ്യുസിയം മുതല്‍ പുതരികണ്ടം മൈതാനം വരെ ശക്തി പ്രകടനം , ബാന്‍ഡ് , ചെണ്ട , അങ്ങനെ സര്‍വ വിധ വാദ്യ മേളങ്ങളും ഉണ്ട് , മുരളി ജാഥ നയിക്കുന്നു , കരുണാകരന് ഫ്ലാഗ് ഓഫ് ചെയുന്നു . സംഭവം കൊള്ളാം , ഞാന്‍ വിണ്ടും നെട്ടുരാനെ നോക്കി ,
"പോയേക്കാം "
അങ്ങനെ ആദ്യമായി ഞങ്ങള്‍ ഒരു വല്യ സംഭവത്തിന്റെ ഭാഗമായി , ബാന്‍ഡ് മേളത്തിന്റെ താളത്തിനൊപ്പിച്ച് നിര്‍ത്തം ചവിട്ടി ഞങള്‍ ആഘോഷമായി നീങ്ങി , കൂടെ തലയില്‍ കെട്ടും കെട്ടി താളം കൊഴുപ്പിക്കാന്‍ ഉണ്ടായിരുന്ന ആ വലിയ മനുഷ്യന് ഇന്ന് എം പി ആണ് . പ്തെതാംബെരന് മാസ്റ്റര്‍ ,പുള്ളിയും സ്മാള്‍ ആണ് . സത്യത്തില്‍ പുള്ളിക്കാരന് വല്ല ലളിതകലാ അക്കാദമി ചെയര്മാന് പോലെയുള്ള നല്ല പദവികള്‍ അലങ്കരിക്കേണ്ട ഒരാള്‍ ആണ് . ഒടുവില്‍ മസ്റെര്ജി യുടെ ഹിന്ദി പ്രസംഗം കൂടെ കേട്ടിട്ടാണ് ഞങള്‍ ഇറങ്ങിയത് .
അങ്ങനെ കിഴാക്കെകൊട്ടയില് നിന്നും ബസില്‍ കയറി ഇരുന്നപോള് എന്റെ ഫോണ്‍ പതിവില്ലാതെ ശബ്ദിച്ചു
. "അല്ലെടെയ് നിനക്ക് ഇതിനു എന്നാ കിട്ടും "
മറുതലക്കല്‍ നിന്നുള്ള ശബ്ദം ചോദിച്ചു , എനിക്കാളെ മനസിലായില്ല , കൂടുതല്‍ വിഷമിപ്പിക്കാതെ അവന് പേര് പറഞ്ഞു സൂരജ് , ആദ്യം എനിക്ക് മനസിലായില്ല പിന്നെ ആളെ പിടികിട്ടി , കോട്ടയം കാരനാണ് , അവിടെ ഒരു സ്ഥാപനത്തില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ആരുന്നു , ഞാന്‍ അവിടെ കുറച്ചു കാലം പഠിച്ചിട്ടുണ്ട് .
വീണ്ടും അവന് ചോദ്യം ആവര്‍ത്തിച്ചു ,
"ഇ റാലി ക്ക് പോയാല്‍ ദിവസം എത്ര രൂപ കിട്ടും ?"
.
ഒരു ചമ്മിയ ചിരി ചിരിച്ചു ഞാന്‍ ചോദിച്ചു
"അളിയന് ഇതെങ്ങനെ കണ്ടു ?"
റാലി കടന്നുപോകാന്‍ വേണ്ടി തടഞ്ഞിട്ട ഒരു ബസില്‍ അവന് ഉണ്ടായിരുന്നു ,എന്നെകണ്ടാപോ അവന് പഴയ ഓഫീസ് ഇല് വിളിച്ചു എന്റെ വീട്ടിലെ ഫോണ്‍ നമ്പര്‍ വാങ്ങി , അവിടെനിന്നും എന്റെ നമ്പര്‍ വാങ്ങിയാണ് ഇ വിളി ,.മനുഷ്യനെ നാണം കെടുത്താന്‍ വേണ്ടി ഓരോരുത്തന് കുറ്റിയും പറിച്ചു പോരും , അങ്ങനെയാണ് മനസ്സില്‍ തോന്നിയത് ആദ്യം . അവന് കാര്യങ്ങള്‍ ഒക്കെ ചോദിച്ചു , ഒടുവില്‍ പറഞ്ഞു
"എടാ ഞാന്‍ ഇവിടെ ഒരു ചെറിയ കമ്പനി ഇല് ആണ് ഇപോ ,സോഫ്റ്റ്വെയര് തന്നെ , നെ രാവിലെ രേസുമേ യുമായി വാ "
സത്യത്തില്‍ ബസില്‍ നിന്നിറങ്ങി പോയി മുരളിധരനും കരുണാകരനും ഒരു ഉമ്മ കൊടുക്കാന്‍ ആണ് എനിക്കപോ തോന്നിയത് , മനസ്സില്‍ ഒരായിരം തവണ ഡി ഐ സി ക്ക് സിന്താബാത് വിളിച്ചു .
രാത്രി നിറഞ്ഞ മനസുമായി കിടക്കുബോള്‍ ഞാന്‍ ചോദിച്ചു ,
"എടാ നമുക്കെന്താ ഇ ബുദ്ധി നേരത്തെ തോന്നാഞ്ഞത് ?"
"എന്ത് ?"
"എത്രയോ റാലികള്‍ ഇ തിരുവനതപുരത്ത് നടക്കുന്നു , ഒരെണ്ണത്തില്‍ എങ്കിലും പോകാന്‍ ഇന്നലവരെ തോന്നിയോ ?"
"എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ!! "
ഇ നല്ല അവസരത്തില്‍ നെട്ടുരനും , മുരളിധാരനും, സൂരജ് നും , ആയി ഇ ബ്ലോഗ് ഞാന്‍ സമര്‍പ്പിക്കുന്നു ..

8 comments:
നേട്ടുരന്റെ അഭിവാദ്യങ്ങള്‍ !!!!.. എന്നെങ്കിലും വീണ്ടും എവിടെ വെച്ചെങ്കിലും-കണ്ടുമുട്ടാമെന്ന വാക്കു മാത്രം.. നാളെ പ്രതീക്ഷതന്‍ കുങ്കുമ പൂവായി-നാം കടം കൊള്ളുന്നതിത്ര മാത്രം.. ...ലാല്‍ സലാം ഡി ക
നെട്ട്ുരാനും അമ്മുട്ടിയും ജീവിതത്തില്‍ ഒന്നിച്ചു കഴിഞ്ഞു...ഇനി എന്നാണ് ആവൊ പി എം വി യുടെ കാലം വരുന്നത്...
inganalle oro karyangal purathu varunnathu...hmmm... interview thatti poyathinte vishamathil museum il anennulla karyam paranju... pakshe athinu mumbulla prince hotel nte karyam vizhungi...ella kallatharavum purathu varunnathinu oru samayamundu dasa...
Saarrrr... njagale okke kurichu nannayi nalla gambheramayi ezhuthanam... marakkaruthu
phone calls okke kazhinju ingane okke ezhuthanum time undoooo.??????????...... hehee...........vere undaittulla swantham anubhavangale patti ennanavoo ezhuthuka?.... hehhee anyway keep it up buddy:-)
hi friends,
we start a new blog for our yonkers............
if u have any comments, suggestions please send us..........
thanks
da nee kollamalooo...kanam EJ kku pakaram akkam
Post a Comment