Tuesday, February 1, 2022

സണ്ണിച്ചേട്ടൻ

 സണ്ണി അഥവാ സണ്ണിച്ചേട്ടൻ അഥവാ കൊരങ്ങാടി സണ്ണി .ഒറ്റവാക്കിൽ പറഞ്ഞാൽ കഠിനാധ്വാനി ,പഞ്ചപാവം .


വിയറ്റ്നാം കോളനിയിലെ റാവുത്തറുടെ ശരീര മികവും ജോക്കറിലെ ബഹദൂറിന്റെ മനസ്സലിവുമുള്ളൊരു പാവം . 

ഒരു ബാന്റ്മേള കലാകാരൻ കൂടിയാണ് സണ്ണിച്ചേട്ടൻ  ... 


ലൈസൻസില്ലാതെ വണ്ടിയോടിച്ചതിന് പോലീസ് ഒരിക്കൽ സണ്ണി ചേട്ടനെ പിടിച്ചു .ലൈസൻസില്ലാതെ എന്തിനാടാ വണ്ടിയെടുത്തത് എന്ന കാക്കി ഗർജനത്തിന് മുന്നിൽ 


" ഒരു കൊതി കൊണ്ട് മേടിച്ചതാ സാറെ "

 എന്ന നിഷ്കളങ്കമായ മറുപടി പോലീസുകാരെ പോലും ചിരിപ്പിച്ചു ..


ലൈസൻസ് കേസ് ഒഴിവാക്കിയാൽ വിട്ടുവീഴ്ചയില്ലാത്ത ട്രാഫിക്ക് നിയമത്തിന്റെ ആരാധകനും വിശിഷ്യാ ഫോളോവറും കൂടെയാണ് സണ്ണി ചേട്ടൻ ...


സണ്ണി ചേട്ടനും സൂർത്തും കൂടി ഒരിക്കല് പൊൻകുന്നം ടൗണിലെ ട്രാഫിക്ക് ഐലന്റിന് സമീപത്തു കൂടി നടക്കുകയാണ് .


സൂർത്ത് നോക്കിപ്പോ സണ്ണി ചേട്ടനെ കാണാനില്ല തിരിഞ്ഞ് നോക്കിയപ്പോൾ ട്രാഫിക് സിഗ്നലിലെ ചോപ്പ് ലൈറ്റ് കത്തിയോണ്ട് സണ്ണി ചേട്ടനും തന്റെ യാത്ര സ്റ്റോപ്പ് ചെയ്തു നിൽക്കുകയാണ് :


നടന്നാണേലും വണ്ടീലാണേലും ചോപ്പ് ലൈറ്റ് കണ്ടാൽ നിൽക്കും .. 

അതാണ് നിയമത്തിലുള്ള വിശ്വാസം ...


ബാന്റ് മേളകലാകാരനാണ് സണ്ണി ചേട്ടൻ എന്ന് സൂചിപ്പിച്ചിരുന്നല്ലോ . കൊരങ്ങാടി ബാന്റ് സെറ്റിന്റെ പ്രധാനകലാകാരനാണ് സണ്ണി ചേട്ടൻ .കൊട്ടുന്നതും ഊതുന്നതുമായ എല്ലാവിധ ഉപകരണങ്ങളിലും എക്സ്പേട്ട് .


 പേഫക്ഷനാണ് സണ്ണി ചേട്ടന്റെ മുഖമുദ്ര .


" പ്രാക്ടീസ് മേക്ക് പേഫക്ഷൻ " .

എന്ന ആപ്തവാക്യത്തിൽ ഉറച്ച് വിശ്വസ്സിക്കുകയും കലാജീവിതത്തിൽ നടപ്പാക്കുകയും ചെയ്യുന്ന സത്യസന്ധൻ.


പലപ്പോഴും ഈ സത്യസന്ധത സണ്ണിച്ചേട്ടന് വിനയായിട്ടുണ്ട് അതിലെ ഒരു കഥ പറയാം ....


ഒക്ടോബർ നവംബർ മാസമാവുമ്പോ ബാന്റ് സെറ്റ് ആ വർഷത്തെ റിഹേഴ്സലും പ്രാക്ടീസും തുടങ്ങും .അഞ്ച് മണിയോട് കൂടി തുടങ്ങുന്ന പ്രാക്ടീസ് ഏകദേശം ഏട്ടര ഒൻപത് മണിക്ക് നിർത്തും .


ഒരിക്കല് പ്രാക്ടീസും കഴിഞ്ഞ് വീട്ടിലെത്തി കഞ്ഞി കുടിയും കഴിഞ്ഞു കിടന്ന സണ്ണി ചേട്ടന് ഒരു തോന്നൽ 


" ഇന്നത്തെ പ്രാക്ടീസ് പോരാ ,ഒന്നൂടെ തെളിയാനൊണ്ട് " .


ഈ ചിന്തയുമായി കിടന്ന ടിയാന് ഉറക്കം വന്നില്ല ,തിരിഞ്ഞും മറിഞ്ഞും കിടന്നു , കട്ടൻ കാപ്പി കുടിച്ചു ,കുരിശ് വരച്ചു .എന്നിട്ടൊന്നും മനസ്സിന്റെ ഏനക്കേട് മാറുന്നില്ല .


രാത്രി രണ്ട് മണി വരെ അങ്ങനെ പോയി ..

അതോടെ സണ്ണി ചേട്ടൻ ബാന്റ് ഉപകരണങ്ങളെടുത്തു .ശരിയാകാനുള്ള താളം ശരിയാക്കാനായി അതിശക്തിയായി ഡ്രം കൊട്ടി ,ഊതുന്ന സാധനം എടുത്ത് ഊതി .....


പാതിരാത്രിയിൽ അപ്രതീക്ഷിതമായി കേട്ട ഈ കോലാഹലത്തിൽ കൊരങ്ങാടി ഗ്രാമം ഉണർന്നു വീടുകളിൽ ലൈറ്റുകൾ തെളിഞ്ഞു,ഏതവനാണീ കൊലച്ചതി ചെയ്തതെന്നന്വേഷിച്ച് ആളുകൾ പരക്കം പാഞ്ഞു .


കൊട്ടുന്നവന്റെ Bc3000 മുതലുള്ള പിതാമഹൻമാരെ തെറി വിളിച്ചു ......

ആ തെറി കേട്ട് ,പണ്ടേക്ക് പണ്ടേ മണ്ണടിഞ്ഞ കാർണവർമാർ മുതൽ ക്രോമാഗ്നോൺ മനുഷ്യർ വരെ വീണ്ടും മരിച്ചു .... 


ഗുരുസിനിമയെ മനസിൽ ധ്യാനിച്ച് ശബ്ദത്തെ പിടിച്ചവർക്ക് കാര്യം മനസിലായി ,കൊട്ടും ഊത്തും സണ്ണിയുടെ വീട്ടിൽ നിന്ന് ......


ചൂട്ടുറ്റ ,പന്തം ,ബാറ്ററി ടോർച്ച് ,മെഴുകു തിരി ആതിയായ പ്രകാശങ്ങളും ,കമ്പി കുറുവടി വാക്കത്തി സൈക്കിൾ ചെയിൻ മുതലായ ആയുധങ്ങളും മായും ഓര് സണ്ണി ചേട്ടന്റെ വീട് ലക്ഷ്യമാക്കി പാഞ്ഞു ...


താളം ശരിയാക്കുന്നതിൽ 150% ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സണ്ണി ചേട്ടൻ ഇടക്ക് തലയുയർത്തി നോക്കിയപ്പോൾ മുറ്റം നിറച്ച് ആൾക്കാർ ..


വന്നവരെല്ലാം തന്റെ സംഗീതം ആസ്വദിക്കാൻ വന്നവരാണെന്ന ,ശങ്കർ സിമിന്റിന്റെ ഉറപ്പിന്  തുല്യമായ വിശ്വാസത്തിൽ സണ്ണി ചേട്ടൻ പറഞ്ഞു .


" എല്ലാരും ഒള്ള ഇടയിലൊക്കെ ഇരിക്ക് ,പിള്ളാരെ മുന്നിലിരുത്ത് " ...


എന്നിട്ട് അകത്ത് നോക്കി ഭാര്യയോടായി ഒരു നിർദേശം ...


" എടിയേ എല്ലാർക്കും കട്ടനെടുത്തോളോ " !!! .


തിരിഞ്ഞ് നാട്ടുകാരോടായി ഒരു കുശലം.


" കട്ടനും റസ്ക്കും പോരെ, ഉം " ????


 വന്നവരിൽ ചിലർ കട്ടൻ + റസ്ക് എന്ന ഓഫറിലേക്ക് വീഴാൻ തുടങ്ങിയ സമയത്ത് തന്നെ ,പ്രതിക്ഷേധ നേതാവ് ഒറ്റ ചോദ്യം 


" പാതിരാത്രീ മനുഷന്റെ ഒറക്കം കളഞാണോ നീയ് കോപ്പ് കൊട്ടുന്നത് " ????


പിന്നീട് കേരള പോലീസിന്റെ വൊക്കാബുലർ മാന്വലിൽ ഇടം പിടിച്ച വാഗ്ധോരണികളും അവിടെ പിറന്നു ....


സംഗതി ആരാധകരല്ല സംഗീത ബോധമില്ലാത്ത ജാഢ ബൂർഷാസികളാണ് വന്നതെന്ന് സണ്ണി ചേട്ടന് അപ്പോഴാണ് കത്തിയത് .


അപ്പോൾ തന്നെ അകത്തേക്ക് നോക്കി, കട്ടനും റസ്കുമടങ്ങിയ മുമ്പ് കൊടുത്ത  ഓഡർ ക്യാൻസൽ ചെയ്തു ...


" മേലിൽ ഒൻപത് മണിക്ക് ശേഷം ഡ്രമ്മിലും ഒന്നും തൊടില്ലന്ന് ആ കൂടെ തികച്ചും സൗജന്യമായി ചെയ്യിച്ച 101 ഏത്തത്തിന്റെ സപ്പോർട്ടോട് കൂടി സത്യം ചെയ്ത ശേഷമാണ് നാട്ടുകാർ സണ്ണി ചേട്ടനെ റിലീസ് ചെയ്തത് ....


സംഗതി അവിടെ കൊണ്ടും തീർന്നില്ല ........


നാട്ട്കാര് പിരിഞ്ഞ് പോണേന് മുമ്പ് അൽപം ശബ്ദത്തിൽ സണ്ണി ചേട്ടൻ ഒരു ആത്മഗതം തട്ടി .....


" അല്ലങ്കിലും ഇപ്പഴത്തെ കാലത്ത് ഒരു നാറിക്കും ശുദ്ധസംഗീതം വേണ്ട " 


അത് കൂടി കേട്ടതോടെ ടിയാന്റെ കണ്ണും കെട്ടി തോട് കടത്തി വിട്ട ശേഷമാണ് നാട്ടുകാർ പിരിഞ്ഞത് ......


* * * * * * *

Thursday, December 29, 2011

അച്ഛാ ബഹുത് അച്ഛാ


കഴിഞ്ഞ തലമുറയിലെ അച്ഛന്മാര്‍ പലരും സ്നേഹം പ്രകടിപ്പിക്കുന്നതില്‍ വിമുഖരായിരുന്നു. ചിലരുടെ കയ്യില്‍ ഇല്ലാഞ്ഞിട്ട് (അവര്‍ക്ക് ഇമോഷണല്‍ ഇന്റലിജന്‍സ് ഇല്ലായിരുന്നെന്ന് സായിപ്പിന്റെ ഭാഷയില്‍ പറയാം). ബാക്കിയുള്ളവരില്‍ ഭൂരിപക്ഷം പേരും സ്നേഹം പുറത്തുകാട്ടാതെ റഫ് ആന്‍ഡ് ടഫ്ഫായി അഭിനയിച്ചു. അങ്ങനെയൊക്കെയായിരുന്നു നാട്ടുനടപ്പ്. വിശേഷിച്ചും ആണ്മക്കളോട് ചില അച്ഛന്മാര്‍ ശത്രുത തന്നെ വെച്ചു പുലര്‍ത്തി എന്ന് വേണമെങ്കിലും പറയാം . 
                                                                               പത്താം ക്ലാസ്സ്‌ പരൂക്ഷ എഴുതി നിക്കുന്ന സമയം ; മധ്യവേനല്‍ ഉച്ചില്‍ അടിച്ചു നില്‍ക്കുന്ന ഒരു ദിവസം ഉച്ചക്ക് കൃത്യം രണ്ടു മണി ആയപോ ഞാന്‍ എന്‍റെ പുരയിടത്തിന്റെ മൂലയില്‍ ഉള്ള ഒരു കിണറ്റില്‍ കാല്‍ വഴുതി വീണു ; വീണു എന്ന് പറഞ്ഞാല്‍ എങ്ങനെ വീണു എന്നോന്നോനും ചോദിക്കരുത്  ; അതിനു മുന്‍പോ അതിനു ശേഷമോ തലകറക്കം എന്ന വിശ്വപ്രസിദ്ധമായ രോഗം എനിക്കുണ്ടായിട്ടില്ല , അതുകൊണ്ട് തന്നെ തല കറങ്ങിയതാണോ എന്ന് ഇന്നും എനിക്കറിയില്ല , വീണു അത്ര തന്നെ, അതും നല്ല ഡിസെന്റ്‌  ആയി കിണറിന്റെ നടുക്കുതന്നെ വീണു , നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരു ശല്യമായി കുറേക്കാലം കൂടേ ജീവിക്കാന്‍ വിധി ഉള്ളത് കൊണ്ട് തട്ടി പോയില്ല .
                                                                വീണ ഉടനെ തന്നെ അമ്മക്ക് സിഗ്നല്‍ കിട്ടി , ഉടന്‍ തന്നെ കയര്‍ , ഗോവണി ,കോട്ട ,വട്ടി,വടി വെട്ടുകത്തി , എനിങ്ങനെ മാരകായുധങ്ങളുംമായി വീട്ടില്‍ ഉള്ളവരെല്ലാം ഓടി കൂടി രക്ഷാപ്രവര്‍ത്തനം ആരഭിച്ചു ; അപ്പന്‍ തന്നെ കിണറ്റിനുള്ളിലേക്ക്  ഇറങ്ങിവന്നു. എന്നെ പ്രാഥമിക പരിശോധന നടത്തി കുഴാപ്പം ഒന്നും വന്നിട്ടില്ല എന്ന് ഉറപ്പുവരുത്തി മുകളിലേക്ക് മെസ്സേജ് അയച്ചു,  കൂടേ ഒരു കയര്‍ താഴെക്കിടാനും പറഞ്ഞു ; ഉടന്‍ തന്നെ കയര്‍ വന്നു ,  അപ്പന്‍ താഴെ വെള്ളത്തില്‍ വീണു കിടന്ന തൊട്ടി അതില്‍ കെട്ടി അതോടൊപ്പം വീണ കപ്പി അതിനുള്ളില്‍  വെച്ച് , കൂടേ കിണറ്റിലെ കുറച്ചു കാടും പറിച്ചു അതില്‍ വെച്ച് (എന്തായാലും കഷ്ടപ്പെട്ടു ഇറങ്ങിയതല്ലേ  ) മുകളിലേക്ക് വലിച്ചുകൊള്ളന്‍  ഓര്‍ഡര്‍ കൊടുത്തു .
                                                          കിണറ്റില്‍ വീണവന്റെ തലയില്‍ തോട്ടിവീണപോലെ   എന്ന പഴാന്ചോല്ലിനെ അന്വര്‍ത്ഥം ആക്കുവാന്‍ എന്നോണം ; മുളകിലേക്ക് പോയിക്കോണ്ടിരുന്ന തോട്ടി ഏതാണ്ട് മുകള്‍ഭാഗത്ത്‌ എത്തിയപോള്‍ , കയറുമായി ഉള്ള ബന്ധം വിടുകയും ഇരുമ്പ് തോട്ടിയും അതിനുള്ളിലെ കപ്പിയും കൂടേ ദാ കിടക്കുന്നു എന്‍റെ തലയില്‍ !!! ; എന്നിട്ടും ഇതൊക്കെ എന്ത് എന്ന ഭാവത്തില്‍ ഇരുന്ന എന്നോട് അപ്പന്‍ ഗോവണി വഴി മുകളിലീക്ക് തനിയെ കയറാമോന്നു ചോദിച്ചു .                                      വീണ്ടും ഒരിക്കല്‍ കൂടേ തോട്ടി തലയില്‍ വീഴിക്കാന്‍ താല്പര്യം ഇല്ലതകൊണ്ട് ഞാന്‍ ശരി എന്ന് പറഞ്ഞു കയറാന്‍ തുടങ്ങി , പുറകെ അകമ്പടി ആയി അപ്പനും .
                                                                   മുകളില്‍ ചെന്ന് കയറി ഏതാനും നിമിഷങ്ങള്‍ക്കകം ഞാന്‍ ബോധാരഹിതനായത്രേ (പറഞ്ഞു കേട്ടുള്ള അറിവാണ്  ), ഞാന്‍ കണ്ണ് തുറക്കുബോ എന്നതായാലും കങ്ങഴ ആശുപത്രിയുടെ വരാന്തയില്‍ ഒരു സ്ട്രെച്ചറില്‍ കിടക്കുകയാന്നു ; തലക്കുള്ളില്‍ വല്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും , ഇവിടെങ്ങും നിക്കില്ല മെഡിക്കല്‍ കോളേജില്‍ തന്നെ പോണ്ടുപോകേണം എന്നും ഒക്കെ ആരൊക്കെയോ പറയുന്നത്  ഞാന്‍ കേട്ടു .
എന്ത് കുഴാപ്പം? , വീണതും , തോട്ടി തലയില്‍ വീണതും , കിണറ്റില്‍ നിന്നും കയറിയതും ഒക്കെ മണി മണി പോലെ ഞാന്‍ ഓര്‍ക്കുന്നു . പിന്നെ എന്ത് കുഴാപ്പം??
                                     എന്തായാലും അവിടുന്ന് നിലവിളി ശബ്ദം ഒക്കെ ഉള്ള വണ്ടിയില്‍ നേരെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി ,പിന്നെ വിദഗ്ദമായ സ്കാന്നിംഗ് നടത്തി വേറെ കുഴപ്പം  ഒന്നും ഇല്ല എന്ന് ഉറപ്പുവരുതിയെങ്കിലും , കുറച്ചു ദിവസം കഴിഞ്ഞ് പോയാല്‍ മതി എന്ന ഡോക്ടറുടെ നിര്‍ദേശം മാനിച്ച് അവിടെ കിടക്കേണ്ടി വന്നു , കേരളത്തിലെ മെഡിക്കല്‍ കോളേജ് ഇല്‍ ഒരു കട്ടില്‍ കിട്ടുക എന്നത് എം ബി ബി എസ് നു ഒരു സീറ്റ്‌ കിട്ടുന്നതിനേക്കാള്‍  ബുദ്ധിമുട്ടാണ് എന്ന് എനിക്ക് അന്നാണ് മനസിലായത് 
അങ്ങനെ അപ്പന്റെ സംരക്ഷണയില്‍ മൂന്ന് നേരം ഫുഡ്‌ ഒക്കെ അടിച്ചു അങ്ങനെ സുഗമായി മെഡിക്കല്‍ കോളേജ് ഇല്‍ കഴിയുകയാണ് , രാവിലെ എന്നും ദോശ , ഉച്ചക്ക് ഉണ് , പിന്നെ വൈക്ട്ടു കാപ്പി ,പഴംപൊരി രാത്രി വീണ്ടും ഉണ് അല്ലേല്‍ ചപ്പാത്തി. വൈകിട്ടത്തെ ഉണ് വാങ്ങാന്‍ പോകുമ്പോ അപ്പന്‍ രണ്ടു സ്മാളും കൂടേ അടിച്ചു വന്നു എന്‍റെ അടുത്തുള്ള ബെഞ്ചില്‍ കിടന്നു ഉറങ്ങും  .എന്ന്നിട്ടും രണ്ടു ദിവസം ആയ്പോ എനിക്ക് മടുത്തു , ഈ പഴംപോരിക്ക് പകരം വല്ല ഓറഞ്ച് ഓ മുന്തിരിയോ വാങ്ങിക്കുടെ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു  , ചോദിച്ചാല്‍ ചിലപോ ഉള്ളതും കൂടേ ഇല്ലാണ്ടാവും എന്നറിയാവുന്നതു കൊണ്ട് കഴിവതും മിണ്ടാതെ ഇരുന്നു . അപ്പന്റെ റഫ് ആന്‍ഡ്‌ ടഫ് സ്വഭാവം കാരണം , ഉണ് വേണോ  , കാപ്പി വേണോ തുടങ്ങിയ ഔപചാരിക സംഭാഷണങ്ങള്‍ കാര്യങ്ങള്‍ അല്ലാതെ വല്യ കുശലപ്രശ്നങ്ങള്‍ ഒന്നും തന്നെ ഞങള്‍ തമ്മില്‍ ഇല്ല ...(ഇപോളും ഇല്ല )
                        എന്നാല്‍ ഈ സമയം കൊണ്ട്  എന്‍റെ കിണറ്റില്‍ വീഴ്ച നാട്ടില്‍ ഒരു സംഭവം തന്നെ ആയി കഴിഞ്ഞിരുന്നു . കല്യാണം ഉറപ്പിച്ച പെണ്‍കുട്ടി ഒരു സുപ്രഭാതത്തില്‍ ഒളിചോടിപോയാല്‍ എന്നപോലെ ,എസ് എസ് എല്‍ സി പരീക്ഷ എഴുതി നിക്കുന്ന ഞാന്‍ കിണറ്റില്‍ വീണതിനെ പറ്റി പല അഭ്യുഹങ്ങള്‍ പൊട്ടിമുളച്ചു . അതില്‍ ഏറ്റവും വിശ്വസിനിയമായത് പരാജയഭീതി മൂലം ഞാന്‍ ചാടി ചാകാന്‍ ശ്രമിച്ചു  എന്നതായിരുന്നു . വിവരങ്ങള്‍ അറിഞ്ഞു പലരും ആശുപത്രിയില്‍  എത്താനും  തുടങ്ങി . എന്നെ സംബന്ധിച്ച് അത് ഒരു വല്യ ഗുണമുള്ള കാര്യം ആരുന്നു , കാരണം വരുന്നവരൊക്കെ കഴിക്കാന്‍ എന്തെങ്കിലും ഒക്കെ കൊണ്ടുവരുമായിരുന്നു - ഓറഞ്ച് , മുന്തിരി , ചിപ്സ് അങ്ങനെ പലതും .അതോടൊപ്പം നാട്ടില്‍ പറക്കുന്ന അഭ്യുഹങ്ങളും . 
ഒരു ദിവസം രാത്രിയില്‍ ഭക്ഷണം കഴിഞ്ഞ് ആരോ കൊണ്ട് വെച്ച ഓറഞ്ച് അല്ലികള്‍ ഒന്നൊന്നായി വായില്‍ ഇട്ടു നുണഞ്ഞു കൊണ്ടിരിക്കുമ്പോ പതിവില്ലാതെ അപ്പന്‍ അടുത്ത ബെഞ്ച്‌ ഇല്‍ കിടന്നു ഒരു വിളി - "എടാ മോനെ"
, കോഴി തലപൊക്കി നോക്കുന്നപോലെ കഴിക്കുന്ന ഓറഞ്ച്ല്‍ നിന്നും ശ്രദ്ധ മാറ്റാതെ ഞാന്‍ കിടന്ന കിടപ്പില്‍ ഒന്ന് തല ചെരിച്ചു നോക്കി - അപ്പനെന്നാ ഭയകര സ്നേഹം എന്ന് മനസ്സില്‍ ചോദിച്ചു - എന്നിട്ട് ഒന്ന് മൂളികൊണ്ട് വീണ്ടും അടുത്ത അല്ലി വായിലേക്കിട്ടു നിണഞ്ഞു .
 "നീ ശരിക്കും പേടികൊണ്ടു ചാടിയത്‌ വല്ലോം ആണോടാ - " 
ഇത്തവണ ഞാന്‍ ഞെട്ടി , ഓറഞ്ചു  നുണയുന്നത് ഞാന്‍ അറിയാതെ തന്നെ ഒരു നിമിഷത്തേക്ക് നിര്‍ത്തി അപ്പന്‍ കിടക്കുന്നിടത്തെക്ക് നോക്കി .അപ്പന്‍ എന്നെ നോക്കുന്നില്ല, വെറുതെ മുകളിലെ ഫാനിലെക്കും നോക്കി കിടക്കുകയാണ് എന്നിട്ട് തുടര്‍ന്നു.. 
"അതൊന്നും വേണ്ട കേട്ടോടാ , പരീക്ഷ നമ്മക്ക് അടുത്ത പ്രാവിശ്യം വേണമെങ്കിലും എഴുതാം ...."
ഒന്നും മിണ്ടിയില്ല , ഒരുനിമിഷം അപ്പനെ നോക്കിയിട്ട്  വീണ്ടും ഞാന്‍ തിരിഞ്ഞു കിടന്നു -
ഓറഞ്ചിന്റെ അടുത്ത അല്ലി വായില്‍ ഇട്ടു നുണഞ്ഞു , എന്തോ ഒരല്‍പം മധുരകൂടുതല്‍ ഉള്ളത് പോലെ .....






Wednesday, November 30, 2011

आम आदमी का few ആശങ്കകള്‍


തമിള്‍നാടിനു വെള്ളം കൊടുക്കെണോ ?  
 "വേണം "
അപോ മലയാളിയെ കൊലക്ക് കൊടുക്കെണോ ?
"വേണ്ട "
അപോ കരാര്, കോടതി , സര്ക്കാര്   ? 
എന്ത് പുല്ലു കരാരായാലും ശരി എനിക്ക് മുങ്ങിചാകാന്‍ പറ്റില്ല..
അപോ പുതിയത് കെട്ടണം അല്ലെ   ?   
"അതെ അല്ലാതെ പിന്നെ  എന്നാ ചെയും "
പുതിയത് ഉണ്ടാക്കി വരുമ്പോളേക്കും കൊല്ലം കുറെ ആവില്ലേ , അതിനിടയില്‍ വല്ലോം സംഭവിച്ചാല്‍ ?  :  
"അതുവരെ വെള്ളത്തിന്റെ അളവ് കുറക്കണം ".
അപോ ഭൂമി കുലുങ്ങിയാലോ? 
"ദേ ഒരു മാതിരി ചൊറിയുന്ന ചോദ്യം ചോദിക്കരുത് , അപോ കുറച്ചുപെരെയല്ലേ ബാധിക്കു ?"
എന്നുവെച്ചാ കുരച്ചുപര് മരിച്ചോട്ടെ എന്നാണോ ? 
"എന്‍റെ വായിന്നു വല്ലോം കേള്‍ക്കും ."
ഇ വിള്ളല്‍ എന്നൊക്കെ പറയുന്നത് ശരിക്കും ഉള്ളതാണോ അതോ... ? 
"ആ ഞാന്‍ കണ്ടിട്ടില്ല , എല്ലാരും പറയുന്നുണ്ടെല്ലോ അപ്പൊ  ഉറപ്പായും കാണും "
ഇത് പുതിയ ഡാം പണിതു കാശടിച്ചമാറ്റാന്‍ ഉള്ള ഒരു നമ്പര്‍ അല്ലെ ? 
"ഹേയ് ഒരിക്കലുമല്ല" , .... ഇനി.. അങ്ങനെവല്ലോം ആരിക്കുമോ ? "ഹേയ് ഇല്ല ഒരിക്കലും ഇല്ല ".
ഇത് പി സി ജോര്‍ജ് കാരണം മങ്ങിയ സര്‍ക്കാരിന്റെ പ്രതിച്ഛായ കൂട്ടാന്‍ ഉള്ള ഒരു വേലയാണോ ?? :- 
"ഹേയ് ഒരിക്കലുമില്ല ഉമ്മച്ചന്‍ സര്‍ ഒരിക്കലും അങ്ങനെ ചെയില്ല "
എന്നിട്ട് ഉമ്മച്ചന്‍ സര്‍ എന്ത് കോപ്പാ ഇതുവരെ ചെയിത്തത് ? 
"മുല്ലപെരിയാരില്‍ ഡിജിറ്റല്‍ ഭൂകമ്പമാപിനി വെച്ചില്ലേ ..., അഥവാ പൊട്ടിയാലും കുലുക്കത്തിന്റെ കണക്കറിയാമെല്ലോ" !!!!


Sunday, May 29, 2011

പേരില്ല

അവളുടെ പുഞ്ചിരി എന്നില്നിന്നകന്നിട്ടു ഇന്ന്നു ഒരു വര്ഷം , മരണത്തിന്റെ എല്ലാ നിഷ്കളങ്കതയോടെ വന്ന ആ അപകടം എന്നില്‍ നിന്നു അവളെ പറിച്ചു കൊണ്ട് പോകുകുകയായിരുന്നു .ഭക്ഷണം പോലും കഴിക്കാതിരുന്ന ദിവസങ്ങളും ആഴ്ചകളും കഴിച്ചു ഓഫീസി ന്റെ തിക്കില്‍ അഭയം പ്രപിച്ചിട്ടും ,അവളുടെ ഓര്‍മകളുടെ സുഗന്ധം തങ്ങി നില്‍ക്കുന്ന എന്റ്റെ വീട്ടിലും കാറിലും മാത്രായി ഒതുങ്ങി പോയ ദിനരാത്രങ്ങള്‍ ...

രാവിലെ ഒന്നും ഒന്നും ശരിയാകാത്തുപോലെ ആയിരുന്നു എന്തോ കറന്റ്‌ ഇല്ല ,കാര്‍ സ്റ്റാര്‍ട്ട്‌ ആകുന്നില്ല .

ബസ്ന്റെ ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു ഓടി മറയുന്ന മരങ്ങള്‍ക്കൊപ്പം വര്‍ഷവും വസന്തവും വേനലും കൂടേ പിന്നിലീക്ക് പോയിരുന്നെകില്‍ എന്നോര്‍ത്ത് ഞാന്‍ ഇരുന്നു . ഇനിയും അരമണിക്കൂര്‍ കൂടേ ഓഫീസിലീക്ക് ...
തുള്ളി വീണുകൊണ്ടിരുന്ന മഴയ്ക്ക് കനം വെച്ച് തുടങ്ങിയപോള്‍ ആ കിളിവാതിലടച്ചു ഞാന്‍ കാഴ്ചകള്‍ മറച്ചു . നല്ല തിരക്കുണ്ട്‌ ബസില്‍ രാവിലെ .. ചോറ്റുപാത്രവും കുടയും ബാഗുമായി സ്കൂള്‍ ഇല്‍ പോകുന്ന കുട്ടികള്‍ , ജോലിക്കാര്‍, മൊബൈല്‍ലില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ചെറുപ്പക്കാര്‍ .. കുട്ടികളുമായി വഴക്ക് അടിക്കുന്ന ബസ്‌ ജീവക്കാര്‍ , എല്ലാരേയും ആദ്യം കാണുന്നതുപോലെ - ഞാന്‍ ഇത്രയേറെ അകന്നുപോയതെങ്ങനെ ?

സൂചി കുത്താന്‍ ഇടയില്ലാത്ത തിരക്കിലും ആ കുട്ടികള്‍ എന്തോ കളിയും തമാശയും പറഞ്ഞു പൊട്ടി ചിരിക്കുന്നു .. ഒരു കുട്ടി മറ്റൊരുവളുടെ നെറ്റിയിലെ പൊട്ടു അല്പം സ്ഥാനം മാറി ഇരുന്നത് മാറ്റി വെച്ച് കൊടുക്കുന്നു ..രണ്ടു പേരും കൂടേ മൂനാമാതോരുവളെ കളിയാക്കുന്നു ..നിറഞ്ഞ സന്തോഷമായിരുന്നു അവരുടെ വാക്കുകളിലും മുഖത്തും ...
തൊട്ടടുത്ത സ്ക്കൂളിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ തന്നെ എല്ലാവരും ചാടി ഇറങ്ങാന്‍ തുടങ്ങി , അവസാനം ഇറങ്ങിയവള്‍ , കണ്ടക്ടര്‍ നെ നോക്കി ഒന്ന് പുഞ്ചിരിച്ചു "വയികിട്ടു നിര്‍ത്തനെ ചേട്ടാ" എന്ന് പറഞ്ഞിട്ട് ഓടി മറഞ്ഞു ...കലപില സംസാരിച്ചു കൊണ്ട് അവര്‍ സ്കൂള്‍ ന്റെ ഗേറ്റ് കടക്കുന്നത്‌ വരെ നോക്കിയിരുന്നു ...

എന്തോ ഒരു അസൂയ പോലെ , കുട്ടികളെ നിങ്ങള്‍ക്കെങ്ങനെ ഇങ്ങനെ സന്തോഷിക്കാന്‍ കഴിയുന്നു എന്ന് ചോദിയ്ക്കാന്‍ തോന്നി പോയി - അത് ഒരു ഓര്‍മ്മപ്പെടുതലായിരുന്നു

പത്തു പതിനഞ്ചു വര്‍ഷങ്ങക്ക് മുന്‍പേ , നീല പാവാടയും വെള്ള ബ്ലൌസ് ഉം ഇട്ടു സ്കൂളില്‍ പോയിരുന , തന്റേടിയെന്നു എല്ലാരും സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഞാന്‍ തന്നെ ആണോ ഇത് .ആദ്യത്തെ കണ്മണി ആണയിരിക്കേണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം , അതുകൊണ്ടായിരിക്കും , ഞാന്‍ ഒരുക്കലും തളര്‍ന്നു കാണാന്‍ അച്ഛന്‍ ആഗ്രഹിച്ചിരുന്നില്ല , യാത്രയില്‍ ഒക്കെ കൂടേ കൊണ്ട് നടന്നു, എന്തും ചെയാന്‍ അനുവദിച്ചു , പെണ്‍കുട്ടി എന്ന പരിഗണയില്‍ ഒന്നും തനിക്കായി അച്ഛന്‍ വെര്തിരിച്ചില്ല , ഒരു കരുത്തുള്ള പെണ്ണായി എന്നെ വളര്‍ത്തിയത്‌ അച്ഛന്‍ തന്നെ ആയിരുന്നു , മറ്റുള്ളവര്‍ തന്നെ കുറിച്ച് പലപോലും ആശങ്കപെടുംപോളും അഭിമാന പൂര്‍വ്വം അച്ഛന്‍ പറയുമായിരുന്നു , ഞാനാ അവളെ വളത്തിയത് എന്ന് .വായിക്കാനും ചിന്തിക്കാനും പഠിപ്പിച്ചത് അച്ഛനായിരുന്നു

എന്നിട്ടിപോ ആ താന്‍ എവിടെയാണ് ? പകല്‍പോലെ യധാര്ത്യമായ ഒരു ദുരന്തം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും , അതിന്റെ തണലില്‍ ഇന്നും ജീവിക്കുന്നു , പിന്നിട്ട ദിവസങ്ങക്കുവീടിയല്ല വരുന്ന കാലത്തിനു വേണ്ടി ജീവിക്കാന്‍ അച്ഛന്‍ വളര്‍ത്തിയെടുത്ത ഞാന്‍ തന്നെയാണോ ഇത് ? ഓഫീസി ഇല്‍ എത്തി ഒന്ന് മുഖം കഴിക്കാന്‍ വേണ്ടി അല്പം വെള്ളം എടുത്തു മുഖത്ത് ഒഴിച്ചു , ചുവരിലെ കണ്ണാടിയിലെ പ്രാകൃത രൂപം ഞാന്‍ തന്നെയാണോ ? .കണ്ണാടിയിലെവിടെയോ അച്ഛന്റെ പുഞ്ചിരിക്കുന്ന രൂപം നിറഞ്ഞു വരുന്നതായി തോന്നി .
ആര്‍ക്കും ഒരു പ്രയോജനവും ഇല്ലാതെ ഒരു വര്ഷം!!!

വേണ്ടും ഒരു ആറു മാസം കഴിഞ്ഞു, ഇന്ന് റിയ എന്നോടൊപ്പമുണ്ട് , എന്‍റെ മോള്‍ക്ക്‌ പകരം ആവില്ലയിരിക്കാം , പക്ഷേ അനാഥത്വത്തിന്റെ വേദനയില്‍ നിന്നു അവള്‍ക്കു അത് ഒരു വലിയ മോചനം ആയിരുന്നു .. എനിക്ക് പുതിയ ജീവിതത്തിലേക്കുള്ള ഒരു കാരെണവും.
അവള്‍ക്കുവേണ്ടി പുതിയ കോമിക്സ് ബുക്കുകള്‍ തിരയുന്നതിനിടയില്‍ ഞാന്‍ ഓര്‍ത്തു ,

Sunday, March 27, 2011

അസ്തമയം

"ഹേയ് എന്താ ഇ കാണിക്കുന്നേ , എനിക്ക് ഇക്കിളിയാകുന്നു"
"എന്തുപറ്റി " സണ്ണി അവളുടെ ഇളം ചൂടാര്‍ന്ന വയറിലേക്ക് ഒന്ന് കൂടെ മുഖം ചേര്‍ത്ത് വെച്ചുകൊണ്ട് ചോദിച്ചു ,
എനിക്ക് ഇക്കിളിയാകുന്നു , ഇതിനാണോ എന്നെ നിര്‍ബന്ധിച്ചു സാരി ഉടുപ്പിച്ചത് , ഇ പണ്ടാരം താങ്ങിക്കൊണ്ടു നടക്കണേ എന്തൊരു കഷ്ട്ടപ്പാടാണ് "
കന്യാകുമാരിയുടെ മറുപുറത്തെവിടെക്കോ സൂര്യന്‍ മറയുന്നത് നോക്കി ,കുറച്ചു മണല്‍ വാരി സണ്ണിയുടെ കാലിലേക്ക് ഇട്ടുകൊണ്ട്‌ അവള്‍ പറഞ്ഞു ..
"അതെ , നിനക്കറിയില്ലേ വയര്‍ എന്നും എനിക്ക് ഒരു ദൌര്‍ബല്യം ആണ് , നീയടക്കമുള്ള എല്ലാ സ്ത്രീകളുടെയും വയറിനെ ഞാന്‍ സ്നേഹിക്കുന്നു ബഹുമാനിക്കുന്നു , ഇതുപോലെ ഒരു കുഞ്ഞു വയറിനുള്ളില്‍ പത്തു മാസം ഞാന്‍ ഒളിവില്‍ കഴിഞ്ഞത് കൊണ്ടാവാം " അസ്തമയ സൂര്യന്റെ വെളിച്ചത്തില്‍ തട്ടി തിളങ്ങുന്ന അവളുടെ വെളുത്ത വയറിലെ സ്വര്‍ണ രോമങ്ങളെ നോക്കി ആസ്വദിച്ചുകൊണ്ട്‌ കൊണ്ട് അവന്‍ പിറുപിറുത്തു ..
"നിനക്ക് വട്ടാണ്"
ശരിയാണ് അവള്‍ സാരി ഉടുത്തു ആദ്യമായി ആണ് താന്‍ കാണുന്നത് , അതും താന്‍ വാശിപിടിച്ചത്‌കൊണ്ട് മാത്രം .
"വട്ടല്ല നിനക്കറിയാഞ്ഞിട്ടാണ് ഓരോ വയറുകളും എന്നെ എത്ര മാത്രം മോഹിപ്പിചിട്ടുന്ടെന്നോ - നിനക്കറിയുമോ സ്ത്രീയുടെ വയര്‍ ഒരു അഡ്വര്‍ടൈസ്മെന്റുആണ്, ഒരു വീടിന്റെ പ്രധാന വാതില്‍ , ആ വീടിന്റെ സൌന്ദര്യത്തെ എത്രമാത്രം വിളിച്ചരിയിക്കുന്നുവോ അതുപോലെ , നിന്റെ ഇ മനോഹരമായ വയറില്‍ മുഖം ചേര്‍ത്ത് കിടക്കുമ്പോള്‍ ഞാന്‍ എന്‍റെ അമ്മയെ ആണ് ഓര്‍ക്കുന്നത്, ഒരു നല്ല പ്രായം വരെ ആ വയറില്‍ മുഖം ചേര്‍ത്തായിരുന്നു ഞാന്‍ ഉറങ്ങിയിരുന്നത്"
"നിന്റെ ഇ മറുകാണ് വയറിനെ മനോഹരമാക്കുന്നത്" അവളുടെ വയറിന്റെ വലതു വശത്തുള്ള മറുകില്‍ മൂക്ക് ഉരസിക്കൊണ്ട് സണ്ണി പറഞ്ഞു "
"നിന്റെ ഒരു വയര്‍ മാഹാത്മ്യം , നീ എന്നെ പ്രണയിക്കുവാന്‍ തുടങ്ങിയോ"
ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കി സണ്ണിയുടെ മറുപടി മറ്റൊരു ചോദ്യമായിരുന്നു
"നീ ശിവനെ ഇപോളും സ്നേഹിക്കുന്നില്ലേ ?"

ശിവനെ കുറിച്ച് ആദ്യമൊക്കെ അവള്‍ പറഞ്ഞപോള്‍ താന്‍ അത് അവഗണിച്ചിരുന്നു , താനുമായുള്ള സൌഹൃദം ഒരുക്കലും മറ്റൊരു തലത്തിലേക്ക് ഒരിക്കലും കൊണ്ടുപോകാതിരിക്കാന്‍ ഉള്ള ഒരു കാരണം മാത്രമായേ അന്ന് തോന്നിയിരുന്നുള്ളൂ - പക്ഷേ ഇപ്പോളത്തെ തന്റെ ചോദ്യം ഒട്ടും ആവശ്യമില്ലതതാണ് , ആ ബന്ധത്തിന്റെ ആഴം അവളുടെ അവളുടെ വാക്കുകളില്‍ കൂടേ തന്നെ താന്‍ കേട്ടതാണ് ,ആദ്യ പ്രണയത്തിന്റെ നഷ്ട സ്വപ്നങ്ങള്‍ ഇന്നും മനസ്സില്‍ തേങ്ങിക്കൊണ്ടിരിക്കുന്നു, നാല് വര്‍ഷങ്ങള്‍ക്കു ശേഷവും .
അവര്‍ തമ്മില്‍ പ്രണയമായിരുന്നു, ശിവന്‍ അത് മുന്‍പോട്ടു കൊണ്ടുപോകാന്‍ താല്പര്യം കാണിച്ചില്ല,അവളുടെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍ "He cant love me , he can love and marry only some one he can respect , who can impress him , I am not , I am not the one for him " ശിവന്‍ ഒരിക്കലും തന്റെ ജീവിതത്തിലേക്ക് വരില്ല എന്നറിഞ്ഞു കൊണ്ട് തന്നെ അവള്‍ അവനെ സ്നേഹിക്കുന്നു, ,"ഈ സ്നേഹം എന്‍റെ സ്വകാര്യ അവകാശമാണ് , അത് പാടില്ല എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ലല്ലോ" , "ഞാന്‍ മറ്റൊരാളെ വിവാഹം കഴിക്കും അയാളെ സ്നേഹിക്കും , അയാളുടെ മക്കളെ പ്രസവിക്കും, എന്നാലും" . ഫോണിലൂടെയാനെകിലും അവളുടെ ശബ്ദത്തിന്റെ ഇടര്‍ച്ച തന്‍ കേട്ടതാണ് . ഇപോളും അവളും ശിവനും നല്ല സുഹൃത്തുക്കളാണ് , ഒരു പക്ഷേ അവള്‍ക്കു മാത്രമേ അങ്ങനെ ഒരു സൌഹൃദം സൂക്ഷിക്കാന്‍ കഴിയു ...

ഒരു പക്ഷേ അന്ന് മുതലാണ് അവളിലെ സ്ത്രീയെ ഞാന്‍ ബഹുമാനിക്കാന്‍ തുടങ്ങിയത് എന്ന് തോന്നുന്നു ..

തന്റെ കവിളിലേക്കു എന്തോ വീണു നനഞ്ഞപ്പോള്‍ ആണ് സണ്ണി ചിന്തയില്‍ നിന്നുണര്‍ന്നത്‌ ...കടല്‍ തിരകളിലേക്ക് നിശബ്ദമായി നോക്കിയിരിക്കുന്ന അവളുടെ കണ്ണുകള്‍ ഈറനായിരിക്കുന്നു..അങ്ങനെ ചോദിക്കെണ്ടായിരുന്നു- എല്ലാം അറിഞ്ഞു കൊണ്ട് .

അസ്തമയ സൂര്യനെ നോക്കി ആഴാക്കടലിന്റെ ആര്‍ത്തലച്ചുള്ള കരച്ചില്‍ കേട്ടുകൊണ്ട് , ഓര്‍മകളുടെ ആഴങ്ങളിലേക്ക് ഒരു കൊതുമ്പു വള്ളത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യിന്നതിന്റെ സുഖം ആസ്വദിക്കുകയായിരുന്നു അവരിരുവരും , ഒടുവില്‍ സണ്ണി തന്നെ അത് ബ്രേക്ക്‌ ചെയ്തു ..

"നിന്നോടുള്ള പ്രണയം എനിക്ക് വിലക്കപ്പെട്ട കനിയാകുന്നു, പക്ഷേ നിന്റെ ഇ വയറിനെ ഞാന്‍ പ്രണയിക്കുന്നു , അതിനു മറ്റൊരു അവകാശി വരും വരെയെങ്കിലും-അത് എന്‍റെ സ്വകാര്യമായ അവകാശമാണ് "

അവള്‍ അവന്റെ തലയില്‍ ഒരു ഇടി കൊടുത്തു കൊണ്ട് പറഞ്ഞു "എന്നാല്‍ നീ അത് മാത്രം മുറിചെടുത്തോളു "

"അസ്തമയം കഴിഞ്ഞു , നമുക്ക് നടന്നാലോ "
"ഉം" വെറുതെ ഒന്ന് മൂളിക്കൊണ്ട് അവളും എഴുനേറ്റു ..വയലറ്റ് കരയുള്ള ആ സെറ്റ് സാരിയും , ച്നന്തന കുറിയും അവളെ കൂടുതല്‍ സുന്തരിയാക്കിയിരിക്കുന്നു

തിരികെ നടക്കുമ്പോള്‍ സണ്ണി അവളുടെ അരക്കെട്ടില്‍ ചുറ്റി തന്റെ അടുക്കലേക്കു ചേര്‍ത്ത് പിടിച്ചു നടന്നു ..

"വേഗം നടക്കു " അവളുടെ കാതില്‍ മന്തിച്ചു





Sunday, February 6, 2011

ആഗോള വ്യാപാര കരാര്‍

മധ്യ തിരുവിതാംകൂറില്‍ ഒരിടത്തു ഒരു പാവം നസ്രാണി ജീവിച്ചിരുന്നു ,സ്വന്തമായി ഉണ്ടെന്നു പറയാന്‍ പാരമ്പര്യമായി കിട്ടിയ പത്തിരുപതു റബ്ബര്‍ മരങ്ങളും , ഒരു ഭാര്യയും, മൂന്ന് പെണ്മക്കളും , അഞ്ചു കോഴിയും , മൂന്ന് പൂച്ചയും ഒരു പട്ടിയും മാത്രമായിരുന്നു . റബ്ബര്‍ മരങ്ങള്‍ സ്വയം പരിപാലിച്ചു , അതില്നിനന്നുള്ള വരുമാനം കൊണ്ട് അയാള്‍ കുടുംബം പുലര്‍ത്തിവന്നു.
വൈകുന്നേരങ്ങളില്‍ ഒരു കോപ്പ കള്ളു കുടിക്കുക , കടത്തിണ്ണയില്‍ ഇരുന്നു അല്‍പസ്വല്‍പ്പം രാഷ്ട്രീയം പറയുക , ദിനേശ് ബീഡി വലിക്കുക തുടങ്ങിയ ലളിതമായ ഗ്രാമീണ ടൈം പാസ്സുകളും, മാസത്തില്‍ ഒരിക്കല്‍ ഒരു സിനിമ കാണാനായി അടുത്തുള്ള പൊളിഞ്ഞു വീഴാറായ സിനിമാകൊട്ടകയില്‍ കുടുംബമായി ഔടിംഗ് നു പോകുകുക, പള്ളിയില്‍ എല്ലാ ഞായറാഴ്ചയും പോകുക എന്നിവ ഒക്കെയായി ജീവിതം ലളിതസുഭഗം ആയി പോകുമ്പോളാണ് ഇന്ത്യ ആഗോള വ്യാപാര കരാര്‍ ഒപ്പിട്ടത് .
ചാനലുകളിലെ കൂലങ്കഷമായ ചര്‍ച്ചകള്‍ കേട്ടിട്ടും , കോട്ടും ടൈയും കെട്ടിയ വിദൂഷകന്‍മാര്‍ വലിയ വലിയ കണക്കുകള്‍ നിരത്തിയിട്ടും , കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പന്തം കൊളുത്തി പ്രകടനം നടത്തിയിട്ടും , അയാള്‍ക്ക്‌ കാര്യം ഒന്നും മനസിലായില്ല , പക്ഷേ റബര്‍ ഷീറ്റ് കടയില്‍ കൊണ്ടെ കൊടുത്തപ്പോള്‍ എല്ലാം പകല് പോലെ വ്യക്തമായി , ഇപ്പോള്‍ തന്നെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെട്ടിരുന്ന അയാള്‍ , കയില്‍ കിട്ടിയ ചില്ലറയുമായി ബ്ലിങ്കസ്യ എന്ന് പറഞ്ഞപോലെ നിന്നു ...
പട്ടിണി ദാരിദ്ര്യം , ഭാര്യയുടെയും മക്കളുടെയും ആവലാതികള്‍ -
ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി അയാള്‍ കുളി ആഴ്ച്ചയിലോരിക്കലാക്കി .
. തലമുടി അഴുക്കും ദുര്‍ഗന്ധവും നിറഞ്ഞ് കാടുകയറി. പേനുകള്‍ പെറ്റുപെരുകി. അക്കൂട്ടത്തിലെ രണ്ട് പേനുകളായിരുന്നു സണ്ണിക്കുട്ടിയും ഗ്രേസിക്കുട്ടിയും. മനുഷ്യരക്തം കുടിയ്ക്കുന്നതു കൊണ്ടായിരിക്കാം അവര്‍ പ്രേമത്തില്‍ വീണു. വൈകാതെ അവര്‍ ബിഎസ എന്‍ എല്‍ ന്റെ ജോഡി സിം വാങ്ങി , രാവെളുക്കുവോളം സംസാരിച്ചു , സിനിമക്ക് പോയി , പാര്‍കില്‍ പോയി , പബ്ബില്‍ പോയി.
അതിനിടയില്‍ റബ്ബര്‍നു വീണ്ടും വിലയിടിഞ്ഞു , നസ്രാണി കുളി മാസതിലോരിക്കലാക്കി ,തലയിലെ മാലിന്യം പേനുകള്‍ക്കുപോലും സഹിക്കാനാവാത്ത വിധം വര്‍ധിച്ചുകൊണ്ടിരുന്നു.
സണ്ണിക്കുട്ടി കല്യാണത്തെ പറ്റി പലതവണ പറഞ്ഞിട്ടും ,ഗ്രേസിക്കുട്ടി ഒഴിഞ്ഞുമാറി, ഒരു തരം പിണറായി വിജയന്‍ സ്റ്റൈല്‍
, ഇ മാലിന്യം പേറുന്ന തലയില്‍ എങ്ങനെ നമ്മുടെ കുഞ്ഞുങ്ങള്‍ ജീവിക്കും അതുകൊണ്ട് 'വേറെ ഏതെങ്കിലും തലയില്‍ ചെന്നിട്ടവാം കല്യാണം' എന്ന് ഒടുവില്‍ അവള്‍ നയം വ്യക്തമാക്കി .
'ഞാന്‍ പോയി സുരക്ഷിതമായ വല്ല തലയും കണ്ടുപിടിച്ചിട്ട് വരാം' സണ്ണിക്കുട്ടി പറഞ്ഞു. അങ്ങനെ ഒരു ദിവസം ഗ്രേസിക്കുട്ടി നിറകണ്ണീരുമായി നില്‍ക്കെ സണ്ണിക്കുട്ടി യാത്രയായി. അരിച്ചരിച്ച് മുടിഇഴാകല്ക്കിടയിലൂടെ അവനങ്ങനെ പോയി ,
ബ്ലേഡ് വാങ്ങാന്‍ പണം ഇല്ലഞ്ഞതുകൊണ്ട് , നസ്രാണിയുടെ താടി വളര്‍ന്നിരുന്നു ,
നസ്രാണിയുടെ വലതു കൃതാവിലൂടെ സണ്ണിക്കുട്ടി താഴേയ്ക്ക്, താടിയിലേയ്ക്കിറങ്ങി. പേനുകള്‍ക്കുണ്ടോ ഭൂമിശാസ്ത്രമറിയുന്നു! അങ്ങനെ അവന്‍ താടിയുടെ ഒത്തനടുവില്‍, ചുണ്ടിന് താഴെയുള്ള പോയന്റിലെത്തിയപ്പോള്‍! പോയന്റിലെത്തിയപ്പോള്‍..
അപ്പോളാണ് റബര്‍ നു വില വാണം പോലെ കൂടിയത് , നസ്രാണി വീണ്ടും കുളിക്കാന്‍ തുടങി , താടി വെട്ടിയോതുക്കിയപ്പോള്‍ ,ബാര്‍ബര്‍ പറഞ്ഞു ഇപ്പോള്‍ ഫാഷന്‍ ബുള്‍ഗാന്‍ ആണ് എന്ന് ,പെട്ടെന്നു തന്നെ അയാള്‍ രണ്ട് കൃതാവിനും താഴെ ഏതാണ്ട് രണ്ടര ഇഞ്ച് വീതം രോമം വടിച്ചു കളഞ്ഞു. സണ്ണിക്കുട്ടിയോ? പാവം - അവന്‍ ബുള്‍ഗാന്‍ താടിയും മീശയും ഉള്‍പ്പെടുന്ന വൃത്തദ്വീപില്‍ തടവുകാരനായി.
ഏകാന്തത, വ്യര്‍ത്ഥത, അസംബന്ധം എന്നിവയുടെ സ്മാരകങ്ങളായി ആ കമിതാക്കള്‍ കുറേകാലം കൂടി അങ്ങനെ ജീവിച്ചു. ഗ്രസികുട്ടി വേറെ കല്യാണം കഴിച്ചു , സണ്ണിക്കുട്ടി റബര്‍ ന്റെ വില വീണ്ടും കുറയാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് കാലം കഴിച്ചു ....

Thursday, December 31, 2009

തകപ്പചരിതം

ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് തങ്കപ്പന്‍ എഴുനേറ്റു ചെന്ന് വാതില്‍ തുറന്നു ...ആരൊക്കെയോ ഉണ്ട് , ആരെയും കണ്ടു പരിചയം ഇല്ല ..ഇ ഉച്ചകഴിഞ്ഞ സമയത്ത് ആരാണാവോ മെനക്കെടുത്താന്‍ ? എല്ലാരേയും കണ്ടാല്‍ ഇപോ ബാര്‍ ഇല്‍ നുന്നു ഇറങ്ങി വന്നപോലെ ഉണ്ട് . ഭാഗ്യം വീട്ടു കാര്‍ ആരും ഇല്ല , അവധി ആഖോഷിക്കാന്‍ പോയിരിക്കുന്നു . സമാദാനം ആയി ഒരു പെഗ് അടിച്ചു ഉറങ്ങാം എന്ന് വിചാരിച്ചപ്പോള്‍ അടുത്ത കുരിശ് ..
വരൂ കയറിയിരിക്കു , എനിക്ക് മനസിലായില്ല .... (വെറുപ്പ്‌ കാണിക്കാതെ തങ്കപ്പന്‍ പറഞ്ഞു).
നാലുപേരും കയറി ആസനസ്ഥരായി , കൂട്ടത്തില്‍ അല്പം പ്രായം കൂടിയ ആള്‍ ചോദിച്ചു ..
ഞങ്ങളെ മനസിലായി കാണില്ല അല്ലെ ..
(മൈ... അതറിയാമെങ്കില്‍ പറഞ്ഞു തുലച്ചു കൂടേ പുല്ലേ , തങ്കപ്പന്റെ ആത്മഗതം )
ഉറക്കാംആയിരുന്നു അല്ലെ ?
(അല്ലെടാ പുല്ലേ , നെ ഇനി പറഞ്ഞില്ലേല്‍ ടിപ്പര്‍ കയറ്റി നാലിനെയും കൊല്ലും ഞാന്‍ )
തങ്കു :- ആ ചെറുതായി
അവധി ആയിട്ട് ഒന്നും അടിച്ചില്ലേ ?
തങ്കു :- ആ ഒരെണ്ണം , നമ്മടെ ഒരു കൂട്ടുകാരന്‍ ഗള്‍ഫ്‌ ഇല്‍ നിന്നു വന്നു , ഒരു ചെറുത്‌ അത്രെ ഉള്ളു , താങ്ങ് വിനയാന്യിതന്‍ ആയി ...
കേട്ടയുടന്‍ നാല് പേരും കൂടേ ഒരു ആക്രമണം ആയിരുന്നു ...
നിങ്ങള്‍ കോട്ടയം കാര്‍ക്ക് എന്തിന്റെ കുറവാണു ? !!!..
കാശിനു കാശു , റബ്ബര്‍ നു റബ്ബര്‍ , എടാ നേഴ്സ് , വിദേശ മലയാളികള്‍ എന്നിവര്‍ ഇത്രയും ഉള്ള ഒരു ജില്ല വേറെ ഉണ്ടോ , പണം ഇല്ലേ വിദ്യാഭ്യാസം ഇല്ലേ ...
എന്തിന്റെ കുറവ നിങ്ങള്ക്ക് ??
തങ്കു :- അല്ല എനിക്ക് മനസിലായില്ല ....!!!
നിനക്കൊന്നും നനസിലാകില്ലെട ഞങളുടെ വിഷമം .. ഞങ്ങള്‍ക്ക് അവിടെ തല ഉയര്‍ത്തി നടക്കാന്‍ മെലാതെയക്കിയില്ലേ !!!
തൃശൂര്‍ കാരുടെയും ഏറണാകുളം കാരുടെയും മുന്‍പില്‍ കൂടേ ഞങള്‍ തലയില്‍ മുണ്ടിട്ട നടക്കുന്നെ , അറിയാമോടാ മ്യ്താണ്ടി !!!
കൂട്ടത്തില്‍ വിപ്ലവം കൂടുതലുല്ലവാന്‍ കൈ ഉയര്‍ത്തി ചോദിച്ചു ,,,,
തങ്കപ്പന്റെ ക്ഷമ കെട്ടു , കര്യം എന്താന്ന് വെച്ചാല്‍ പറയെടാ പുല്ലുകളേ , തങ്കപ്പന്‍ അലറി ..
എന്ത് കാര്യം , ഇത്തവണയും ഒന്നാം സ്ഥാനം ചാലക്കുടി കൊണ്ടുപോയില്ലേ ... നെയൊക്കെ ഒന്നും രണ്ടും പെഗ് അടിച്ചു നടക്കുവല്ലേ ...അറ്റ്‌ ലീസ്റ്റ് , സെക്കന്റ്‌ എങ്കിലും വാങ്ങികൂടയിരുന്നോ ???

തങ്കപ്പന്റെ തല കുറ്റബോതം കൊണ്ട് കുനിഞ്ഞു ,എല്ലാം തന്റെ തെറ്റ് എന്നപോലെ വിനയ കുനീനയായി നിന്നു ...
നാല്‍വരും എഴുനേറ്റു ... ,
ഇപോ ഞങള്‍ പോകുന്നു , ഇനി ന്യൂ ഇയര്‍ ഉണ്ട് അപോലെങ്കിലും മാനം കാക്കേണം അല്ലെങ്കില്‍ പിന്നെ ഇനി നാല് മാസം കാത്തിരിക്കണം ഈസ്റെര്‍ വരെ ..

അവര്‍ ഇറങ്ങിയപ്പോള്‍ തങ്കപ്പന്‍ ചോദിച്ചു ,,അല്ല നിങ്ങള്‍ എവിടുന്ന് വരുന്നു ?

ഞങള്‍ ..ഹ ഹ ,
കൂട്ടത്തില്‍ മൂത്തയാള്‍ പറഞ്ഞു , ഞങള്‍ പാതാളത്തില്‍ നിന്നു വരുന്നു , കഴിഞ്ഞ കാലങ്ങളില്‍ കോട്ടയത്തിനു വേണ്ടി മത്സരിച്ചു കുടിച്ചു രക്തസാക്ഷികള്‍ ആയവാരാണ് ഞങള്‍ !!!
ദയവ്വായി ഞങളുടെ മാനം കാക്കേണം ...

അവര്‍ പതുക്കെ നടന്നു മറഞ്ഞു ,....

തങ്കപ്പന്‍ നേരെ സിവില്‍ സപ്ലിസിലീക്കോടി !!!!!!!!!!!